ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളാരാണ്? മഹീന്ദ്ര. ട്രാക്ടറുകളുടെയും കൃഷിയന്ത്രങ്ങളുടെയും ഈറ്റില്ലമായ അമേരിക്കയിൽപ്പോലും അമേരിക്കൻ കമ്പനികളെ പിന്തള്ളി മഹീന്ദ്ര ട്രാക്ടറിൽ ഒന്നാമനായി. മഹീന്ദ്ര ഥാറിന്റെ രണ്ടു രൂപാന്തരങ്ങളുമായി അമേരിക്കയിലെ നാലു ചക്രവാഹന വിപണിയിലും ചെറിയ കാൽവയ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളാരാണ്? മഹീന്ദ്ര. ട്രാക്ടറുകളുടെയും കൃഷിയന്ത്രങ്ങളുടെയും ഈറ്റില്ലമായ അമേരിക്കയിൽപ്പോലും അമേരിക്കൻ കമ്പനികളെ പിന്തള്ളി മഹീന്ദ്ര ട്രാക്ടറിൽ ഒന്നാമനായി. മഹീന്ദ്ര ഥാറിന്റെ രണ്ടു രൂപാന്തരങ്ങളുമായി അമേരിക്കയിലെ നാലു ചക്രവാഹന വിപണിയിലും ചെറിയ കാൽവയ്പു നടത്തിയിരിക്കയാണ് മഹീന്ദ്ര. വൈകാതെ അമേരിക്കൻ നിരത്തുകളിലെ സാന്നിധ്യമാവുക ലക്ഷ്യം.

Mahindra XUV 300

∙ ഇന്ത്യയിലും: മഹീന്ദ്ര കുതിക്കുകയാണ്. മരാസോ, അൾടൂരാസ്... ഇപ്പോഴിതാ എക്സ്​യുവി 300. ആറു മാസത്തിനിടെ മൂന്നു പുതിയ വാഹനങ്ങൾ. മൂന്നും രാജ്യാന്തര നിലവാരത്തിലുള്ളവ. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയയിലെ സാങ്​യോങ്, ഇറ്റലിയിലെ പിനിൻഫരീന എന്നീ ആഗോളവമ്പൻമാർ കൈ വച്ച മോഡലുകൾ. ലോക നിലവാരം ഓരോ കണികയിലും കണ്ടെത്താം.

Mahindra XUV 300
ADVERTISEMENT

∙ എക്സ്​യുവി: ഫൈവ് ഡബിൾ ഒയിൽ ആരംഭിച്ച എക്സ്​യുവി സീരീസ് കുറച്ചു ചെറുതായി മുന്നൂറിലെത്തിയിരിക്കയാണ്. എന്നാൽ ഫൈവ് ഡബിൾ ഒയുമായല്ല ത്രി ഡബിൾ ഒയ്ക്ക് കടപ്പാട്. 500 മഹീന്ദ്ര പാരമ്പര്യമാണെങ്കിൽ 300 സാങ്​യോങ് പിൻമുറയാണ്. അൾടൂരാസിനും ഇതേ പാരമ്പര്യം തന്നെ. സാങ്​യോങ് റെക്സ്റ്റൻ എന്ന എസ്യുവിയാണത്. എക്സ്​യുവി 700 എന്നായിരുന്നു അൾടൂരാസിന് മഹീന്ദ്ര നൽകാനിരുന്ന നാമം. പിന്നീട് ആ തീരുമാനം മാറുകയായിരുന്നു.

Mahindra XUV 300

∙ ഇന്ത്യൻ: അൾടൂരാസിന് സാങ്​യോങിൽ നിന്നുള്ള പ്രധാന മാറ്റം ഗ്രിൽ മാത്രമാണെങ്കിൽ 300 ന് മാതൃവാഹനമായ സാങ്​യോങ് ടിവോലിയിൽ നിന്നു കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്ലാറ്റ്ഫോം ടിവോലിയാണെങ്കിലും ഗ്രിൽ, ബംപർ, ബോണറ്റ്, ഫെൻഡർ, ഡോറുകൾ, പിൻ ഹാച്ച് എന്നിങ്ങനെ ഏതാണ്ട് എല്ലാ പുറം പാളികളും മാറി. നീളം 4.2 മീറ്ററിൽ നിന്നു നാലു മീറ്ററിൽ താഴെയായി. എൻജിനും ഗീയർബോക്സും പ്രാദേശികമാണിപ്പോൾ.

Mahindra XUV 300
ADVERTISEMENT

∙ ചെറുതല്ല: ചെറു എസ്​യുവിയാണെങ്കിലും കാഴ്ചയിൽ ചെറുപ്പം തോന്നുന്നില്ല. പരമ്പരാഗത ബോക്സി എസ്​യുവി രൂപം. വലിയ എൽഇഡി പ്രൊജക്റ്റർ ഹെഡ്ലാംപും ഡേ ടൈം റണ്ണിങ് ലാംപുകളും. മസ്കുലർ വീൽ ആർച്ചുകൾ. 17 ഇഞ്ച് സ്പോർട്ടി അലോയ് വീലുകൾ. മനോഹരമായ ടെയിൽ ലാംപും സ്പോയിലറും. ബമ്പറിൽ സിൽവർ സ്കിഡ് പ്ലേറ്റ്. ഈ വിഭാഗത്തിൽ ആദ്യമായി സൺ റൂഫ്.

Mahindra XUV 300

∙ ക്യാബിൻ മികവ്:  പ്രീമിയം കാറുകൾക്കൊപ്പം നിൽക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ക്യാബിൻ ഫിനിഷ്. കറുപ്പും എവൈറിയും നിറങ്ങൾ. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഡ്രൈവർക്കും മുൻയാത്രികനും ക്രമീകരിക്കാവുന്ന വിധത്തിൽ മെമ്മറിയുള്ള ഡ്യുവൽ ടോൺ എസി, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ ഈ വിഭാഗത്തിൽ മറ്റൊരു വാഹനങ്ങൾക്കുമില്ല. മുൻ പാർക്കിങ് സെൻസറുകൾ, ഡൈനാമിക് പാർക്കിങ് ലൈൻ അസിസ്റ്റൻസോടു കൂടിയ റിവേഴ്സ് ക്യാമറ തുടങ്ങി അനവധി സവിശേഷതകൾ.

Mahindra XUV 300
ADVERTISEMENT

∙ എൻജിനുകൾ: 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ. 6 സ്പീഡ് മാനുവൽ ഗിയർബോക്സ്. രണ്ടും മികച്ച പെർഫോമൻസ് നൽകുന്നവ. പെട്രോൾ എൻജിന് 110 ബിഎച്ച്പി, ഡീസലിന് 115 ബിഎച്ച്പി.

Mahindra XUV 300

∙ ഡ്രൈവിങ്: രണ്ട് എൻജിനുകളും മികച്ച ഡ്രൈവബിലിറ്റിക്കും ഇന്ധനക്ഷമതയ്ക്കും വേണ്ടി ട്യൂൺ ചെയ്തിരിക്കുന്നു. നഗര ഉപയോഗങ്ങളിൽ ഗിയർമാറ്റം കുറയ്ക്കുന്ന തരത്തിലുള്ള ക്രമീകരണം ഡ്രൈവിങ് ആയാസരഹിതമാക്കുന്നു. ഉയർന്ന വേഗത്തിലും മികച്ച ഹാൻഡിലിങ്. ആവശ്യത്തിനു ലെഗ് റൂമുള്ള മുൻ, പിൻ സീറ്റുകളിൽ യാത്രാസുഖത്തിനും കുറവില്ല.

Mahindra XUV 300

∙ സുരക്ഷിതം: ഏഴ് എയർബാഗുകൾ, എബിഎസ്, ഹിൽഹോൾഡ് അസിസ്റ്റ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയവ ഈ വിഭാഗത്തിൽ മറ്റു പല വാഹനങ്ങൾക്കുമില്ല. 

∙ വില: പെട്രോളിന് 7.90 ലക്ഷത്തിലും ഡീസലിന് 8.49 ലക്ഷത്തിലും വില ആരംഭിക്കുന്നു.

∙ ടെസ്റ്റ്ഡ്രൈവ്: ടിവിഎസ് സൺസ് 8111889250