ബർലിൻ∙ ജർമനിയിൽ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക കന്യാസ്ത്രീ കോൺറാഡാ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കന്യാസ്ത്രീ എന്നുപോലും  കരുതുന്ന കോൺറാഡായ്ക്ക് നൂറ്റിപത്ത് വയസ്സുണ്ട്. ഡോമിനിക്കൻ സന്യാസ സമൂഹത്തിൽപ്പെട്ട ഈ സിസ്റ്റർ മ്യൂണിക്കിലെ ഒരു മഠത്തിലാണ് അവസാനകാലഘട്ടം ചിലവഴിച്ചത്.

1908 ലായിരുന്നു ഇവരുടെ ജനനം. 89 വർഷം ഇവർ കന്യാസ്ത്രീയായി ജീവിച്ചു. ഒൻപത് വയസ്സ് പ്രായമുള്ള ഒരു നായ്കുട്ടി ഇവരുടെ സന്തതസഹചാരിയായിരുന്നു.