ലണ്ടൺ∙ നവകേരള നിർമിതിക്കും കേരളത്തിന്റെ സമഗ്രപുരോഗതിക്കും പ്രവാസി ക്ഷേമത്തിനുമായി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ പ്രവാസി ചിട്ടിക്കു വമ്പിച്ച ജനപിന്തുണയാണു ബ്രിട്ടനിലെ പ്രവാസി സമൂഹം നൽകിയത്. ലണ്ടൺ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോഴും ഉച്ചയ്ക്കുശേഷം ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മുൻപിൽ പ്രവാസി ചിട്ടി അവതരിപ്പിച്ചപ്പോഴും വൻ കരഘോഷതോടു കൂടിയാണ് ബ്രിട്ടനിൽ മലയാളി സമൂഹം നെഞ്ചേറ്റിയത്.

ലണ്ടനിലെ മോണ്ടുകാം റോയൽ ലണ്ടൻ ഹൗസ് ഹോട്ടലിൽ നടന്ന, പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ച യോഗത്തിൽ, കേരളത്തിലെ ധനകാര്യമന്ത്രി .തോമസ്‌ ഐസക്‌ വിഷയാവതരണം നടത്തി. തുടർന്നു നടന്ന കേരള വികസന സെമിനാറിൽ, ദേശീയരും വിദേശീയരും ആയ വിദഗ്‌ദ്ധർ ആശയങ്ങൾ പങ്കുവച്ചു . 

പ്രകൃതി ദുരന്തങ്ങളിലുംപ്രളയത്തിലും അകപ്പെട്ട കൊച്ചു കേരളത്തിനെ കൈപിടിച്ചുയർത്താൻ, നിച്ഛയദാർഢ്യത്തോടുകൂടി പ്രവർത്തിക്കുന്ന ഇടതു പക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും ബ്രിട്ടനിലെ മലയാളീ സമൂഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവിധ പിന്തുണയും നൽകുമെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.