ഹോർഷം∙ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 -21 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ചെറിയാന്റെ അധ്യക്ഷതയിലുള്ള റീജിയണൽ കമ്മറ്റി ഏകീകൃതമായ പ്രവർത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവർത്തനോദ്ഘാടനവും 20-20 ക്രിക്കറ്റ് ടൂർണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് ഉദഘാടനം നടക്കുന്നത്. അതിനോടനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് നോർത്ത് ഗേറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലും ലാങ്‌ലിഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. 

ക്രിക്കറ്റ് ടൂർണമെന്റിൽ ടീം റജിസ്റ്റർ ചെയ്യുവാനായി യുകെയിലെ വിവിധ ഭാഗങ്ങളിൽ  നിന്നുള്ള  നിരവധി ടീമുകൾ ആണ് ഉത്സുകരായി എത്തിയത്.  മത്സര ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആദ്യം രജിസ്റ്റർ ചെയ്ത 12 ടീമുകളെ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. മലയാളികൾ മാത്രം ഉൾപ്പെടുന്ന ടീമുകൾ മത്സരിക്കുന്ന യുകെയിലെ ആദ്യ ക്രിക്കറ്റ് മാമാങ്കത്തിനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ആതിഥേയത്വം വഹിക്കുന്നത്. 12 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ച് പ്രധിമിക പാദ മത്സരങ്ങൾ രണ്ട് സ്റ്റേഡിയങ്ങളിലായി നാല് പിച്ചുകളിലായി ആണ് നടത്തപ്പെടുന്നത്. ആദ്യപാദ മത്സരങ്ങളിലെ ഗ്രൂപ്പ് വിജയികളായിരിക്കും സെമി ഫൈനലിൽ മത്സരിക്കുന്നത്. സസ്സെക്സ് ക്രിക്കറ്റ് ലീഗിലെ റജിസ്റെർഡ് അമ്പയർമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. 

മത്സരവിജയികളെ  കാത്തിരിക്കുന്നത്  ആകർഷകമായ സമ്മാനങ്ങളും ഒന്നാം സമ്മാനമായി 1000 പൗണ്ടും പ്രൈം കെയർ സ്പോൺസർ ചെയ്യുന്ന എവറോളിങ് ട്രോഫിയും ലഭിക്കും.