എണ്ണക്കമ്പനികള്‍ക്ക് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി∙ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.മാനവ കുടുംബത്തിന്റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി∙ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണക്കമ്പനി മേധാവികള്‍ക്ക് മുന്നറിയിപ്പു നൽകി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവ കുടുംബത്തിന്റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണക്കമ്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാര്‍പാപ്പ സംസാരിച്ചത്.
നമ്മുടെ പൊതുവായ വീടാണ് ഭൂമി. അതിനെ രക്ഷപെടുത്താന്‍ ഊര്‍ജ ഉത്പാദനത്തിന്റെ കാര്യത്തില്‍ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. സംസ്കാരത്തിന് ഊര്‍ജം വേണം. പക്ഷേ, ഊര്‍ജം കാരണം സംസ്കാരം നശിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.