ബര്‍ലിന്‍∙ ജര്‍മനിയില്‍ രണ്ടു ഗൈനക്കോളജിസ്റ്റുകള്‍ക്ക് കോടതി പിഴ ചുമത്തി. ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്നതു സംബന്ധിച്ച പരസ്യം നല്‍കിയതിനാണു ശിക്ഷ. രാജ്യത്ത് ഗര്‍ഭഛിദ്രം നിരോധിച്ചിട്ടില്ലെങ്കിലും ഇതിന്‍റെ പരസ്യങ്ങള്‍ക്ക് നിരോധനമുണ്ട്. നാസി കാലഘട്ടം മുതല്‍ തുടര്‍ന്നു പോരുന്ന നിയമമാണിത്. ബര്‍ലിനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ജര്‍മനിയില്‍ രണ്ടു ഗൈനക്കോളജിസ്റ്റുകള്‍ക്ക് കോടതി പിഴ ചുമത്തി. ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്നതു സംബന്ധിച്ച പരസ്യം നല്‍കിയതിനാണു ശിക്ഷ. രാജ്യത്ത് ഗര്‍ഭഛിദ്രം നിരോധിച്ചിട്ടില്ലെങ്കിലും ഇതിന്‍റെ പരസ്യങ്ങള്‍ക്ക് നിരോധനമുണ്ട്. നാസി കാലഘട്ടം മുതല്‍ തുടര്‍ന്നു പോരുന്ന നിയമമാണിത്.

ബര്‍ലിനിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരോരുത്തരും 2,000 യൂറോ വീതം പിഴയടയ്ക്കാനാണ് വിധി.ഗര്‍ഭം അലസിപ്പിക്കല്‍ പരസ്യങ്ങള്‍ ഒരു നാസി കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും കോടതി വിശേഷിപ്പിച്ചു.സംരക്ഷിത അന്തരീക്ഷത്തില്‍  ഔഷധത്തോടെ, അനസ്തേഷ്യ നല്‍കി സ്വതന്ത്ര ഗര്‍ഭഛിദ്രം നടത്തി കൊടുക്കുമെന്നായിരുന്നു പരസ്യം. ഗര്‍ഭച്ഛിദ്ര വിരുദ്ധ പ്രചാരകരാണ് ഗൈനക്കോളജിസ്റ്റുകളുടെ വെബ്സൈറ്റ് പരസ്യം കോടതിയിലെത്തിച്ചത്.

ADVERTISEMENT

വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനാണ് ബെറ്റിന ഗാബര്‍, വെറീന വെയര്‍ എന്നീ ഗൈനക്കോളജിസ്റ്റുകളുടെ തീരുമാനം.

അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയില്‍ അധികാരത്തിലേറി അല്‍പ്പ കാലത്തിനുള്ളില്‍, 1933 മേയിലാണ് ഇങ്ങനെയൊരു നിയമം നടപ്പാക്കിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമീപ കാലത്താണ് ഇതില്‍ ഇളവ് നല്‍കിയത്. എന്നാല്‍ പോലും വിവരം കൈമാറാമെന്നല്ലാതെ പരസ്യം എന്ന രീതിയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

ADVERTISEMENT

ജര്‍മനിയിലെ ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് സര്‍ക്കാരുകള്‍ 1933 ലെ നിയമം ഭേദഗതി ചെയ്തു കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഗര്‍ഭച്ഛിദ്രം പ്രോല്‍സാഹിപ്പിയ്ക്കുന്ന യാതൊരുവിധ പരസ്യങ്ങള്‍ അനുവദിച്ചിരുന്നില്ല, കൂടാതെ ഇത്തരം പരസ്യങ്ങള്‍ക്ക് നിരോധനവും ഉണ്ട്. ഗര്‍ഭച്ഛിദ്രത്തിന് ജര്‍മനിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. നിയന്ത്രിത സാഹചര്യങ്ങളില്‍ മാത്രമേ അത് അനുവദിക്കുകയുള്ളൂ. അമ്മയുടെ ജീവന് ഭീഷണിയാകുന്ന ഗര്‍ഭം, അല്ലെങ്കില്‍ ബലാത്സംഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന പ്രത്യേക സാഹചര്യങ്ങള്‍ എന്നിവയൊഴികെ, മറ്റു അലസിപ്പിക്കലിന് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയുമില്ല.

1970 മുതല്‍ വനിതകളുടെ അവകാശത്തിന് മുന്‍നിരയില്‍ നില്‍ക്കുന്ന ജര്‍മനിയില്‍  ഗര്‍ഭഛിദ്രത്തെ പൂര്‍ണ്ണമായും തടയണമെന്നാവശ്യപ്പെട്ട് ഒട്ടനവധി പ്രക്ഷോഭങ്ങള്‍ തെരുവില്‍ അരങ്ങേറിയിട്ടുണ്ട്. സിഡിയു അദ്ധ്യക്ഷയും ചാന്‍സലര്‍ മെര്‍ക്കലിന്‍റെ പിന്‍ഗാമിയുമായ അന്നഗ്രെറ്റെ കാറന്‍ബൗവര്‍ ഗര്‍ഭച്ഛിദ്രത്തിന ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നയാളാണ്.