വിയന്ന∙വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്കായി ഓസ്ട്രിയയിൽ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ വർണ്ണാഭമായി. നിരവധി രാജ്യങ്ങളില്‍ നിന്നുമായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമാപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി. വിയന്നയുടെ ഹൃദയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന∙വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവർക്കായി ഓസ്ട്രിയയിൽ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ വർണ്ണാഭമായി. നിരവധി രാജ്യങ്ങളില്‍ നിന്നായി മൂന്നുറിലധികം കലാകാരന്മാരുടെ പ്രകടനങ്ങളും ലൈവ് സംഗീതവുമായി സമർപിച്ച ഫെസ്റ്റിവല്‍ ബഹുസ്വരതയുടെ പ്രകടമായ സമ്മേളന വേദിയായി.  

വിയന്നയുടെ ഹൃദയഭാഗത്ത് തെരുവിൽ നടന്ന ദ്വിദിന ഫെസ്റ്റിവലില്‍ ആയിരകണക്കിന് കാണികൾ പങ്കെടുത്തു. ആഫ്രിക്കന്‍ കലാകാരൻമാരുടെ പ്രകടനങ്ങൾ, ഇന്ത്യന്‍ ക്ലാസിക്കല്‍ ബോളിവുഡ് നൃത്തനൃത്യങ്ങള്‍, ബെല്ലി ഡാന്‍സ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തം എന്നിവ അരങ്ങേറി. ലാറ്റിന്‍ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റെയും പ്രിന്‍സ് സേക്കയുടെയും ലൈവ് സംഗീത ഷോ ശ്രദ്ധേയമായി. 

ADVERTISEMENT

സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം മുഖ്യ അതിഥിയായി എത്തിയ ഓസ്ട്രിയയിലെ നൈജീരിയൻ അംബാസഡർ വിവിയൻ എൻ. ആർ. ഒക്കെകെ ഉദ്ഘാടനം ചെയ്തു. ഡൈയൂഡോന്നെ കെറി (അംബാസഡർ, ബുർക്കിനോ ഫാസോ), റോക്സന്ന ഡി ലോസ് സാന്റോസ് ഡപ്യൂട്ടി അംബാസഡർ ഡൊമിനിക്കൻ റിപ്പബ്ലിക്ക്), തീഥിപോർൺ ചിരസവാദി (മിനിസ്റ്റർ, തായ് എംബസി), പാർലമെന്റ് അംഗവും മുനിസിപ്പൽ കൗൺസിലറുമായ ബാർബറ ഹ്യൂമെർ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എസ്എം.സിസിവിയന്ന) ഹെറാൾഡ് (ചെയർമാൻ, ലേബർ യൂണിയൻ), റിച്ചാർഡ് സ്കോട്ട് തുടങ്ങിയവരും പങ്കെടുത്തു. 

തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് ബുര്‍ക്കിന ഫാസോയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഫായ് ഐറീന്‍ എസ്റ്റല്ലേ ഹോഷൗര്‍ ക്‌പോടയ്ക്ക് അംബാസിഡർ ഡൈയൂഡോന്നെ കെറി സമ്മാനിച്ചു. 

ADVERTISEMENT

ഓരോ രാജ്യക്കാർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു എക്‌സോട്ടിക്ക് ഫെസ്റ്റിവല്‍ വേദിയാകുന്നതില്‍ അഭിമാനമുണ്ടെന്നു പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു .അടുത്ത പ്രോസി ഫെസ്റ്റിവൽ വിപുലമായ രീതിയിൽ 2020 ജൂണിൽ സംഘടിപ്പിക്കുമെന്ന് പ്രോസി ഡയറക്ടർമാരായ സിറോഷ് ജോർജ്, സിജി പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു.