ബർലിൻ ∙ ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന് വന്ന ഇവാഞ്ചലിക്കൽ ദിനാചരണത്തിന് കൊടിയിറങ്ങി. രണ്ട് ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കുചേർന്നു. ഇന്ത്യ ഉൾപ്പടെ 150 ലധികം രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ ദിനാചരണത്തിൽ പങ്കെടുത്തു. ജർമൻ രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളും സാംസ്ക്കാരിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമനിയിലെ ഡോർട്ട്മുണ്ട് നഗരത്തിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന് വന്ന ഇവാഞ്ചലിക്കൽ ദിനാചരണത്തിന് കൊടിയിറങ്ങി. രണ്ട് ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കുചേർന്നു.

ഇന്ത്യ ഉൾപ്പടെ 150 ലധികം രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുത്തു. ജർമൻ രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളും സാംസ്ക്കാരിക നേതാക്കളും ആഘോഷ പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു.

ADVERTISEMENT

ശനിയാഴ്ച ഡോർട്ട്മുണ്ടിലെ വെസ്റ്റ്ഫാലിയ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ചാൻസലർ അംഗല മെർക്കൽ മുഖ്യ പ്രഭാഷണം നടത്തി. കാലാവസ്ഥ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഗുരുതര പ്രശ്നമാണെന്ന് മെർക്കൽ അഭിപ്രായപ്പെട്ടു.ബ്രസ്സൽസിൽ ഈ വെള്ളിയാഴ്ച നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകൊടിയിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് മെർക്കൽ  ഉറപ്പ് നൽകി. പ്രകൃതി സംരക്ഷണമാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് തുടർന്ന് പ്രസംഗിച്ച ഗ്രീൻ പാർട്ടി അധ്യക്ഷൻ റോബർട്ട് ഹാബെക്ക് പറഞ്ഞു.

ജർമനിയുടെ ഇന്നത്തെ ആവശ്യം വില കുറഞ്ഞ വാടക വീടുകളാണ്. വിശാല മുന്നണി സർക്കാർ ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മെർക്കലിനെ വേദിയിലിരുത്തി ഹാബെക്ക് ആവശ്യം ഉന്നയിച്ചു.

ADVERTISEMENT

മാധ്യമ പ്രവർത്തകനായ ഹാൻസ് ലെയൻഡെക്കർ ആണ് ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്. 2021 ൽ 38–ാം ഇവാഞ്ചലിക്കൽ ചർച്ച് ഡേ ഫ്രാങ്ക്ഫർട്ടിൽ നടക്കും.