ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാർ വാലാ’ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവവിശ്വാസവും

ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാർ വാലാ’ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവവിശ്വാസവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാർ വാലാ’ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവവിശ്വാസവും, പാരമ്പര്യങ്ങളും, സഭാപഠനവും, കൂദാശാതിഷ്ഠിത ജീവിതവും മാനുഷികമൂല്യങ്ങളും ബൈബിള്‍ അധിഷ്ഠിതമായ അറിവും പകർന്നു നൽകാനുതകുന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടി താല ഫെർട്ടകെയിൻ ദേവാലയത്തിലാണ് നടക്കുക. (Church of Incarnation, Fettercairn)  

മതബോധനക്ലാസുകളിലെ രണ്ടു മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ചൊവ്വാ, ബുധൻ ദിവസങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണു വിശ്വാസോത്സവം നടത്തപ്പെടുക. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. പത്ത് യൂറോ റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. േപന, നോട്ട്ബുക്ക് എന്നിവ കൊണ്ടുവരണം.

ADVERTISEMENT

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ജൂൺ 30 ന് മുമ്പ് പിഎംഎസ് വഴി റജിസ്ട്രേഷൻ പൂർത്തിയാക്കണം. വിശ്വാസോത്സവത്തെ  തുടർന്ന് ജൂലൈ 3ന് വൈകിട്ട് 3 മണിക്ക് (ദുക്റാന) തിരുനാൾ ആഘോഷിക്കും.

കളിയും ചിരിയും പാട്ടും പ്രാർഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസോത്സവത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ അറിയിച്ചു