ഷെഫീൽഡ്∙ ഓഗസ്റ്റ് 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഇന്ത്യൻ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുക്മ കേരളപൂരം വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെഫീൽഡ്∙ ഓഗസ്റ്റ് 31 ന് ഷെഫീൽഡിൽ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഇന്ത്യൻ ടൂറിസം വകുപ്പിന്റെയും  കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന  യുക്മ കേരളപൂരം വള്ളംകളി മഹോത്സവത്തിൽ  അരങ്ങുതകർക്കാൻ  മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറ് വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകർ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ്  ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്.

ADVERTISEMENT

കേരളത്തിന്റെ സാംസ്കാരിക തനിമയിൽ അരങ്ങേറുന്ന മെഗാതിരുവാതിര ആഗസ്റ്റ് 31 ശനിയാഴ്ച നടക്കുന്ന വള്ളംകളിയുടെ ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. 24 ടീമുകൾക്കാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുവാൻ അവസാരം ഉണ്ടായിരിക്കുന്നത്. 

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാതിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോഓർഡിനേഷൻ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയൺ:-

സോണിയ ലുബി (ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ) 

ADVERTISEMENT

ബീനാ രഘുനാഥൻ (എൻഫീൽഡ് മലയാളി അസോസിയേഷൻ) 

സൗത്ത് ഈസ്റ്റ് റീജിയൺ:-

സുജ ജോഷി (സഹൃദയ, കെന്റ്)

റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷൻ)

ADVERTISEMENT

നോർത്ത് വെസ്റ്റ് റീജിയൺ:-

ആൻസി ജോയ് (എം.എം.സി.എ)

സോഫിയ ബിജു (സാൽഫോർഡ് മലയാളി അസോസിയേഷൻ)

സൗത്ത് വെസ്റ്റ് റീജിയൺ:-

ബെറ്റി തോമസ് (ഒരുമ, ബെറിൻസ്ഫീൽഡ്)

രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റർ ഷെയർ)

മിഡ്‌ലാൻഡ്‌സ് റീജിയൺ:-

വീണാ പ്രശാന്ത് (എഡിംഗ്ടൺ)

ഷൈനി ബിജോയ് (നോട്ടിംങ്ഹാം)

യോർക് ഷെയർ & ഹംമ്പർ റീജിയൺ:-

ലീനുമോൾ ചാക്കോ (സ്കന്തോർപ്പ്)

അമ്പിളി മാത്യൂസ് (സ്കന്തോർപ്പ്)

വെയിൽസ് റീജിയൺ:-

റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

സെലിൻ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷൻ)

തിരുവാതിരയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുകളിൽ പറഞ്ഞിരിക്കുന്ന റീജിയണൽ കോർഡിനേറ്റേഴ്‌സിനെയോ, ദേശീയ തലത്തിൽ ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണൽ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.