ബർമിങ്ങാം∙ ദൈവത്വത്തെയും മനുഷ്യത്വത്തെയും കൂട്ടി യോജിപ്പിക്കുന്നതിൽ മാതാവിനുള്ള പങ്ക് വളരെയേറെ പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും, ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ചൂണ്ടിക്കാട്ടി. ബർമിങ്ങാം സെന്റ് സ്റ്റീഫൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ ദൈവത്വത്തെയും മനുഷ്യത്വത്തെയും കൂട്ടി യോജിപ്പിക്കുന്നതിൽ മാതാവിനുള്ള പങ്ക് വളരെയേറെ പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും, ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ചൂണ്ടിക്കാട്ടി. ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ദൈവ മാതാവിന്റെ ജനന പെരുന്നാളിൽ വി. കുർബാന അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിൽ മാതാവിൽ അഭയം പ്രാപിക്കേണ്ടതിന്റെ ആവശ്യകത തിരുമേനി ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

പ്രഭാത നമസ്ക്കാരത്തിലും തുടർന്ന് നടന്ന വി. കുർബാനയിലും തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരുന്നു. ഭദ്രാസന മുൻ മെത്രാപ്പോലീത്താ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ നാമത്തിലുള്ള ഹാൾ തീമോത്തിയോസ് തിരുമേനി അനാച്ഛാദനം ചെയ്തു.  ഇടവകജനങ്ങള്‍ ചടങ്ങിന് സാക്ഷികളായി.

ADVERTISEMENT

സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം സാക്ഷാൽകരിച്ചശേഷം ആദ്യമായിട്ടാണ് ഇടവക മെത്രാപോലീത്താ ഇടവക സന്ദർശിച്ചത്. ഇടവക ജനങ്ങൾ തിരുമേനിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകിസെന്റ് സ്റ്റീഫൻസ് എന്ന വാക്കിന്റെ അർഥം കിരീടം എന്നാണ്. ബർമിങ്ങാം ഇടവക ഈ പ്രദേശത്തിന്റെ കിരീടമായി പ്രശോഭിക്കട്ടെയെന്ന് തിരുമേനി ആശംസിച്ചു.

ഇടവക ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി ജെയ്സൺ തോമസ്, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ആധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ADVERTISEMENT