വിയന്ന ∙ ആഗോള മലയാളി സംഘടനയായ ഡബ്ല്യുഎംഎഫിന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. ഓസ്ട്രിയയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വാദ്യമേളത്തിന്റെയും, താലപ്പൊലിയേന്തിയ വനിതകളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ ആഗോള മലയാളി സംഘടനയായ ഡബ്ല്യുഎംഎഫിന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഓസ്ട്രിയയിലെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വാദ്യമേളത്തിന്റെയും, താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്.

ADVERTISEMENT

ഡബ്ല്യുഎംഎഫ് ഓസ്ട്രിയയുടെ പ്രസിഡന്റ് ടോമിച്ചന്‍ പാരുകണ്ണില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ അനില്‍കുമാര്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം ഡോ. ഹെറാള്‍ഡ് ട്രോഹ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓണ സന്ദേശം നല്‍കിയ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ 2020 ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വന്‍ഷനെക്കുറിച്ചു സംസാരിച്ചു.

മറ്റു സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന വിദേശ മലയാളികള്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഏറെ പ്രസക്തമാണെന്ന് ആശംസാ പ്രസംഗം നടത്തിയ വര്‍ഗീസ് പഞ്ഞിക്കാരന്‍ അഭിപ്രായപ്പെട്ടു. സംഘടനയിലെ വനിതകള്‍ അവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി. വിയന്ന–കൊച്ചി എയര്‍ ടിക്കറ്റ് ഉള്‍പ്പെടയുള്ള നിരവധി സമ്മാനങ്ങളുമായി നടത്തിയ തമ്പോലയും ശ്രദ്ധ നേടി.

ADVERTISEMENT

ഓണാഘോഷം മികവുറ്റതാക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കും, പങ്കെടുത്തവര്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും സെക്രട്ടറി റെജി മേലഴകത്ത് നന്ദിപറഞ്ഞു. ഗ്രെഷ്മ പള്ളിക്കുന്നേലും, റ്റില്‍സി പടിഞ്ഞാറേകാലയിലും അവതാരകരായിരുന്നു. സെപ്റ്റംബര്‍ 22ന് വിയന്നയില്‍ നിര്യാതയായ പ്രിയ നെല്‍സണ് ഡബ്ലിയു.എം.എഫ് ഓസ്ട്രിയ ആദരാഞ്ജലി അര്‍പ്പിച്ചു.