നോർവിച്ച്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയൊരുക്കുന്ന മൂന്നാം ബൈബിൾ കൺവൻഷന്റെ ആരംഭം കുറിക്കുന്ന തിരുവചന ശുശ്രുഷകൾക്കു നോർവിച്ച് കത്തീഡ്രൽ ഒരുങ്ങി. നാളെ ചൊവ്വാഴ്ച നോർവിച്ച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളി തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, തിരുക്കർമ്മങ്ങൾക്കും, അനുഭ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർവിച്ച്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയൊരുക്കുന്ന മൂന്നാം ബൈബിൾ കൺവൻഷന്റെ ആരംഭം കുറിക്കുന്ന തിരുവചന ശുശ്രുഷകൾക്കു നോർവിച്ച് കത്തീഡ്രൽ ഒരുങ്ങി. നാളെ ചൊവ്വാഴ്ച നോർവിച്ച് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളി തിരുവചനങ്ങൾക്കും, ദൈവ സ്തുതിപ്പുകൾക്കും, തിരുക്കർമ്മങ്ങൾക്കും, അനുഭ സാക്ഷ്യങ്ങൾക്കും വേദിയാവുമ്പോൾ അനുഗ്രഹങ്ങളുടെ പെരുമഴ തന്നെ പൊഴിയും. കൺവൻഷന്റെ അനുഗ്രഹീത വിജയത്തിനായി റീജനിലെ ഭവനങ്ങളിൽ പ്രാർത്ഥനാ സ്തുതികൾ നടന്നു വരികയാണ്.

ലോകമെമ്പാടും തിരുവചന ശുശ്രുഷകളിലൂടെ അനേകരിൽ വിശ്വാസ ദീപം തെളിയിക്കുകയും, അത്ഭുത രോഗശാന്തികളും, അഭിഷേകങ്ങളും പ്രാപ്യമാക്കിവരുന്ന വിൻസൻഷ്യൻ സഭാംഗങ്ങളാണ് ഈ വർഷം മൂന്നാം ബൈബിൾ കൺവെൻഷൻ നയിക്കുക. പനക്കലച്ചൻ നേതൃത്വം നൽകുന്ന കൺവെൻഷനിൽ മാർ സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രീസ്റ്റ് ഇൻ ചാർജും ജനറൽ കൺവീനറുമായ ഫാ.തോമസ് പാറക്കണ്ടത്തിൽ സ്വാഗതമരുളും. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് ബൈബിൾ കൺവൻഷനിൽ പങ്കുചേരും. റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ജോസഫ് എടാട്ട്, ഫാ.ആൻറണി പറങ്കിമാലിൽ, ഫാ.ജോജോ മരിപ്പാട്ട് എന്നിവർ വിവിധ ശുശ്രൂഷകളിൽ നേതൃത്വം വഹിക്കും. 

ADVERTISEMENT

സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപതു മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച്‌ വൈകുന്നേരം അഞ്ചു മണിയോടെ തിരുക്കർമ്മങ്ങൾ സമാപിക്കും. കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ പരമപ്രധാനമായ വിശുദ്ധിയുടെ മാർഗ്ഗം മനസ്സിലാക്കുവാനും വിശ്വാസ മാർഗ്ഗത്തിലൂടെ നയിക്കപ്പെടുവാനും അനുതാപത്തിലും നവീകരണത്തിലും ആയിരിക്കുവാനും ഉതകുന്ന ബൈബിൾ ശുശ്രുഷകളിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി തോമസച്ചനും, സംഘാടക സമിതിയും അറിയിച്ചു.കുട്ടികൾക്കും യുവജനങ്ങൾക്കുമായി നടത്തുന്ന പ്രത്യേക ശുശ്രുഷകൾ സിറ്റി അക്കാദമിയിലും നടത്തും. 

Contact: Fr. Thomas Parakandatthil- 07512402607, Shaji Thomas-07888695823 

ADVERTISEMENT

Tome Sabu-07095703447

Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA, Norwich.

ADVERTISEMENT

Children's Ministry Venue: City Academy, 299 Bluebell Road NR4 7LP