ബർലിൻ ∙ ഇലക്ട്രിക് കാറുകളും മറ്റ് ഇലക്ട്രോ വാഹനങ്ങൾ‍ വാങ്ങുന്നവർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജർമനിയിലെ വിശാല മുന്നണി സർക്കാർ രംഗത്ത്. കഴിഞ്ഞ രാത്രിയിൽ ചാൻസലർ അംഗല മെർക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ജർമൻ ഗതാഗതമന്ത്രി ഷോയർ, വ്യവസായ മന്ത്രി ആൾട്ട്മയർ ഉൾപ്പടെ അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ഇലക്ട്രിക് കാറുകളും മറ്റ് ഇലക്ട്രോ വാഹനങ്ങൾ‍ വാങ്ങുന്നവർക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജർമനിയിലെ വിശാല മുന്നണി സർക്കാർ രംഗത്ത്. കഴിഞ്ഞ രാത്രിയിൽ ചാൻസലർ അംഗല മെർക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.

ജർമൻ ഗതാഗതമന്ത്രി ഷോയർ, വ്യവസായ മന്ത്രി ആൾട്ട്മയർ ഉൾപ്പടെ അര ഡസനിലധികം ക്യാബിനറ്റ് മന്ത്രിമാർ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, ജർമനിയിലെ പ്രമുഖ വാഹന നിർമാണ കമ്പനികളുടെ സിഇഒയും യോഗത്തിൽ പങ്കുചേർന്നു.

ADVERTISEMENT

മേലിൽ ഇ– കാറുകൾ വാങ്ങുന്നയാൾക്ക് സർക്കാർ വക ആനുകൂല്യം വർധിപ്പിച്ചു. ഇത് 6000 യൂറോ വരെ  ഉയരും.  2025 വരെ ഈ  ആനുകൂല്യത്തിന് അർഹതയുണ്ട്. ഇതിനായി സർക്കാർ മൂന്നര ബില്യൻ യൂറോ വകകൊള്ളിച്ചു.

രണ്ട് വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം ബാറ്ററി ചാർജ് സ്റ്റേഷനുകൾ സർക്കാർ ചിലവിൽ നിർമ്മിക്കും. 2030 നകം ഇ– കാറുകളുടെ ഉൽപാദനം പത്ത് മില്യനായി ഉയർത്തും.

ADVERTISEMENT

കാലാവസ്ഥ വ്യതിയാനം പരിസ്ഥിതി മലിനീകരണം എന്നിവ പരിഗണിച്ചാണു ജർമൻ സർക്കാരിന്റെ ഈ പുതിയ നടപടി.