കവൻട്രി∙ സീതാറാം യെച്ചുരി സമീക്ഷയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. മലയാളീസമൂഹം ലോകത്തിലെ വിവിധമേഖലകളിൽ ചെയ്യുന്ന സംഭാവനകളെ കുറിച്ചും കാലം ആവശ്യപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. യു. കെ. യിലെ മുഴുവൻ കലാ സാംസ്ക്കാരിക പ്രവർത്തകരെയും അംഗങ്ങളാക്കാൻ സമീക്ഷക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവൻട്രി∙  സീതാറാം യെച്ചുരി സമീക്ഷയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. മലയാളീസമൂഹം ലോകത്തിലെ വിവിധമേഖലകളിൽ ചെയ്യുന്ന സംഭാവനകളെ കുറിച്ചും കാലം ആവശ്യപ്പെടുന്ന സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ചും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. യു. കെ. യിലെ മുഴുവൻ കലാ സാംസ്ക്കാരിക പ്രവർത്തകരെയും അംഗങ്ങളാക്കാൻ സമീക്ഷക്ക് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള ഭാഷയിൽ പ്രസംഗം തുടങ്ങിയ യെച്ചൂരിയുടെ ഉദ്‌ഘാടന പ്രസംഗം വളരെ ശ്രദ്ധയോടു കൂടിയാണ് തിങ്ങി നിറഞ്ഞ സദസ്സ് ശ്രേവിച്ചതു. വിശിഷ്ടാതിഥി ആയി പങ്കെടുത്ത  ഹർസെവ് ബൈൻസ്‌ മലയാളി സാംസ്ക്കാരിക സംഘടനകളുടെ കൂട്ടായ്മയുടെ പ്രാധാന്യം ഓർമപ്പെടുത്തി. യുകെയിൽ സാംസ്‌കാരിക സംഘടനകൾ ചെയ്യേണ്ട കാര്യങ്ങളും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളിലെ സാംസകാരിക സംഘടനകളുടെ ഉത്തരവാദിത്തവും വിശദീകരിച്ചു.

തുടർന്ന് സംസാരിച്ച  ഇ. ബാലകൃഷ്ണൻ, ദയാൽ ബാരി,  ബൽവന്ത് സിംഗ് തുടങ്ങിയവർ സമീക്ഷ യു. കെ യുടെ വരും കാല പ്രവർത്തനങ്ങൾക്ക് ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സമീക്ഷ യൂട്യൂബ് ചാനൽ, സമീക്ഷ ഫേസ്ബുക് പേജ്, ഓൺലൈൻ അപ്ലിക്കേഷൻ പേജ്, സമീക്ഷ വാർഷിക കലണ്ടർ എന്നിവയുടെ ഉദ്‌ഘാടനവും നിർവഹിച്ചു.

ADVERTISEMENT

യുകെയിലെ വിവിധ മേഖലകളിൽ നിന്നും എത്തിയ സമീക്ഷ പ്രവർത്തകർക്ക് ശീതോഷ്മളമായ സ്വീകരണമാണ് കവൻട്രി യിലെ സമീക്ഷ പ്രവർത്തകർ നൽകിയത്. സമീക്ഷ കോവെന്ററി സെക്രട്ടറി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന സംഘാടക സമിതി ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി. സംഘാടക സമിതിയിൽ ഭക്ഷണ വിഭാഗം ഏറ്റെടുത്തു നടത്തിയ പ്രവീൺ വളരെ സ്വാദിഷ്ടമായ ഭക്ഷണമാണ് ഏവർക്കും നൽകിയത്.

എബ്രഹാം കുര്യനും ദേശീയ സമിതി ട്രഷറർ കൂടിയായ ഇബ്രാഹിം വാക്കുളങ്ങരയും റജിസ്ട്രേഷൻ മെംബർഷിപ് ബുക്ക്‌ വിതരണം എന്നിവ ഭംഗിയായി നിർവഹിച്ചു.സമീക്ഷ യു കെ യുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി തന്റെ അധ്യക്ഷ പ്രസംഗത്തിൽ സമീക്ഷ ദേശീയ പ്രസിഡന്റ്‌ ആയ സ്വപ്‍ന പ്രവീൺ അവതരിപ്പിച്ചത് വേദിയിലെ മുഖ്യ പ്രസംഗികർ ഉൾപ്പെടെ മുഴുവൻ സദസ്സും വളരെ താൽപര്യത്തോടെ കേട്ടിരുന്നു. സമീക്ഷയുടെ ഇത്ര വേഗമുള്ള വളർച്ചക്ക് ചുക്കാൻ പിടിച്ച സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളിയുടെ സ്വാഗത പ്രസംഗത്തോടെയാണ് മെംബർഷിപ് ഉദ്‌ഘാടന പൊതുയോഗം ആരംഭിച്ചത്.

ADVERTISEMENT

സമീക്ഷ സെക്രട്ടേറിയറ്റ് മെംബർ ആയ ആഷിഖിന്റെ നേതൃത്വത്തിൽ നടന്ന സമീക്ഷ ടെക്നിക്കൽ വിങ്ങിന്റെ പ്രവർത്തനങ്ങൾ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ആധുനിക യുഗത്തിൽ സമീക്ഷ ഡിജിറ്റൽ ആക്കുകയാണ് ടെക്നോളജി ടീമിന്റെ പ്രവർത്തനമെന്ന് ആഷിഖ് സദസ്സിനെ അറിയിച്ചു.ടെക്നോളജി ടീമിൽ അംഗമായ  ഫിഡിൽ, ബൈജു ഗോപിനാഥ് എന്നിവരെയും ദേശീയസമിതി അഭിനന്ദിച്ചു. കുമാരി സ്നേഹ മരിയ എബ്രഹാം,  രോഹൻ മോൻസി എന്നിവർക്ക് സമീക്ഷയുടെ അംഗത്വം നൽകിയിട്ടാണ് നവംബർ 10 മുതൽ ഫെബ്രുവരി 20 വരെ നീണ്ടു നിൽക്കുന്ന മെംബർഷിപ് ക്യാംപെയിന് സീതാറാം യെച്ചുരി തുടക്കം കുറച്ചത്.

യുകെയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നും എത്തിയ പ്രവർത്തകർക്കും വിശിഷ്ട അതിഥികൾക്കും സദസ്സിനെ സ്വര മാധുരി കൊണ്ടും ശബ്ദ ഗാഭീര്യം കൊണ്ടും കീഴടക്കി കവിത ആലപിച്ച സമീക്ഷ കവൻട്രി ബ്രാഞ്ച് അംഗം ശ്രീകാന്തിനുo, സ്റ്റേജ് സൗണ്ട് സിസ്റ്റം ഒരുക്കിയ സമീക്ഷ സംഘാടക സമിതിക്കുവേണ്ടി ശ്രീജിത്ത്‌ നന്ദി അറിയിച്ചു.