സൂറിക്∙ ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോംകുളങ്ങരയും ബാബു പുല്ലേലിയും ക്രിസ്മസിനായി ഒരുക്കുന്ന ദിവ്യതാരകം എന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലൻഡിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഷൂട്ടിങ് ബാസലിൽ പുരോഗമിക്കുന്നു. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙ ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും ബാബു പുല്ലേലിയും ക്രിസ്മസിനായി ഒരുക്കുന്ന ദിവ്യതാരകം എന്ന ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലൻഡിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് ഷൂട്ടിങ് ബാസലിൽ പുരോഗമിക്കുന്നു. ഈ വര്‍ഷത്തെ ക്രിസ്മസിനോട് അനുബന്ധിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലോക മലയാളികൾക്കായി അണിയിച്ചൊരുക്കുന്ന‌ സമ്മാനമാണ് ഈ സംഗീതശിൽപ്പം. 

സ്വിസ്സ് ബാബു എന്ന് അറിയപ്പെടുന്ന ബാബു പുല്ലേലി സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് സാഹിത്യകാരൻ, നാടക രചയിതാവ്, സംവിധായകൻ, ഗാനരചയിതാവ് എന്നീ വിവിധമേഖലകളിൽ അറിയപ്പെടുന്ന ടോം കുളങ്ങരയാണ്. സ്വരമായും, ഈണമായുംഇരട്ടിമധുരമായി കാല്‍ നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലൻഡ് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ബാബു. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകംമലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.

ADVERTISEMENT

ദിവ്യതാരകത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകന്‍ അഭിജിത്താണ്. ഓർക്കസ്ട്രേഷൻ ജോസി ആലപ്പുഴയും, ദൃശ്യചാരുത ജോണി അറയ്ക്കലുമാണ്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുന്നഈ ആല്‍ബം സ്പോണസർ ചെയ്തിരിക്കുന്നത് യൂറോപ്യൻ ടൂർ ആൻഡ് ട്രാവൽസ് (ETT) ആണ്. ക്രിസ്മസിന്റെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, മനസ്സില്‍ സന്തോഷത്തിരകളുയര്‍ത്തി, കലുഷിതമായ മനസ്സുകളെ തഴുകിത്തലോടി കന്മഷങ്ങള്‍ അകറ്റാൻ ദിവ്യതാരകത്തിലെ ഗാനത്തിനാകുമെന്ന് അണിയറ പ്രവര്‍ത്തകർ പറയുന്നു.