ലണ്ടൻ ∙ ബ്രിട്ടനിലെ പാക് വംശജരുടെ വോട്ടുകൾ ഒന്നാകെ ലേബറിന് പോകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ വോട്ടുകൾ മുഴുവൻ സ്വന്തം കീശയിലാക്കാനുള്ള തന്ത്രങ്ങളിലാണ് ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസ് ജോൺസൺ. ഇതിനായി ഇന്നലെ സൗത്താളിലെ ഗുരുദ്വാരയിൽ വരെ ബോറിസ് സന്ദർശനം നടത്തി. കാശ്മീർ വിഷയത്തിൽ ലേബറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ പാക് വംശജരുടെ വോട്ടുകൾ ഒന്നാകെ ലേബറിന് പോകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ വോട്ടുകൾ മുഴുവൻ സ്വന്തം കീശയിലാക്കാനുള്ള തന്ത്രങ്ങളിലാണ് ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസ് ജോൺസൺ. ഇതിനായി ഇന്നലെ സൗത്താളിലെ ഗുരുദ്വാരയിൽ വരെ ബോറിസ് സന്ദർശനം നടത്തി. കാശ്മീർ വിഷയത്തിൽ ലേബറിന്റെ പാക് അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ടോറികൾക്ക് പിന്തുണയുമായി വിവിധ ഇന്ത്യൻ സംഘടനകൾ രംഗത്തുണ്ടെങ്കിലും ഇന്ത്യൻ വോട്ടുകൾ മുഴുവനായും സ്വന്തം കീശയിലാക്കുകയാണ് ബോറിസിന്റെ ലക്ഷ്യം. ബ്രിട്ടനിലെ പതിനഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പിന്തുണ ഉറപ്പിക്കാനായാൽ അമ്പതോളം സീറ്റുകളിൽ അവർക്ക് നേട്ടം കൊയ്യാനാകും. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ വൻ നഗരങ്ങളിലെ മണ്ഡലങ്ങളിലാകും ഇത് നിർണായകമാകുക. 

ബ്രിട്ടനിലെ ഇന്ത്യൻ സമൂഹങ്ങളിൽ ഒന്നാം സ്ഥാനമാണ് സിഖുകാർക്കുള്ളത്. മൂന്നുലക്ഷത്തിലേറെ വരുന്ന ഇവരുടെ പിന്തുണ ഉറപ്പാക്കാൻ ഞായറാഴ്ചയാണ് ബോറിസ് സൗത്താളിലുള്ള ശ്രീ ഗുരസഭ സിഖ് ഗുരുദ്വാരയിലെത്തിയത്. സിഖ് യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ഓറഞ്ച് തലപ്പാവണിഞ്ഞ് ഭക്തർക്കൊപ്പം ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രം അധികൃതർക്കൊപ്പം നിലത്തിരുന്നാണ് ആളുകളെ അഭിസംബോധന ചെയ്തത്. ഭക്തർക്കൊപ്പമിരുന്ന് ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് അവർ നൽകിയ ഉപഹാരവും സ്വീകരിച്ചായിരുന്നു മടക്കം. 

ADVERTISEMENT

2017ലും ഇത്തരത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബോറിസ് ഗുരുദ്വാര സന്ദർശനം നടത്തിയിരുന്നു. അന്ന് ഇന്ത്യയിൽ മദ്യത്തിനുള്ള ഉയർന്ന നികുതിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇത് മനസിൽ സൂക്ഷിച്ച് വളരം ശ്രദ്ധയോടെയായിരുന്നു ഇക്കുറി ബോറിസിന്റെ ഓരോ വാക്കുകളും. 

ഇന്ത്യൻ സമൂഹങ്ങളിൽ എണ്ണത്തിൽ രണ്ടാം സ്ഥാനമുള്ള മലയാളികൾ പലരും ഇക്കുറി ടോറികൾക്ക് അനുകൂലമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നഴ്സുമാർ ഉൾപ്പെടെയുള്ള പ്രഫഷണലുകൾക്കും യുവാക്കൾക്കും തൊഴിൽ തേടി ബ്രിട്ടനിലെത്താനും ഇവിടെ സ്ഥിരതാമസമാക്കാനും സാഹചര്യം ഒരുക്കിയത് ലേബർ പാർട്ടിയുടെ നയങ്ങളും നേതാക്കളുമാണ്. അതുകൊണ്ടുതന്നെ മലയാളി വോട്ടുകൾ ലേബറിന്റെ കുത്തകയായിരുന്നു. നിരവധി പ്രാദേശിക കൗൺസിലർമാർ പോലും ലേബറിന് മലയാളികളിൽനിന്നും ഉണ്ടായി. എന്നാൽ ബ്രെക്സിറ്റ് സംബന്ധിച്ച് വ്യക്തമായ നിലപാട് ഇല്ലാത്തതും പുതിയ നേതൃത്വത്തോടുള്ള എതിർപ്പും പലരെയും ലേബറിൽനിന്നും അകറ്റി. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി തുടങ്ങിയ പല സംഘടനകളും കശ്മീർ വിഷയത്തിന്റെ പേരിൽ ലേബറിന് വോട്ടുചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോട ഇവരോട് ആഭിമുഖ്യമുള്ള മലയാളികൾ ആ നിലപാടിലേക്ക് മാറിയിട്ടുണ്ട്. 

ADVERTISEMENT

ഇതിനിടെ കഴിഞ്ഞദിവസം പുറത്തുവന്ന ഒപ്പീനിയൻ സർവേയും ടോറികൾക്ക് വൻ ജനപിന്തുണ പ്രവചിച്ചു. തുടർച്ചയായാ മൂന്നാം സർവേയിലും ടോറികൾക്ക് മുന്നേറ്റം പ്രവചിക്കപ്പട്ടതോടെ ലേബർ ക്യാംപുകൾ നിരാശയിലാണ്. 

ബ്രെക്സിറ്റിന്റെ മറവിൽ ടോറികൾ നേടുന്ന മുന്നേറ്റത്തിനു തടയിടാൻ വമ്പൻ ജനപ്രിയ വാഗ്ദാനങ്ങളുമായി അടുത്തദിവസം ലേബർ പാർട്ടി രംഗത്തുവരുമെന്നാണ് എല്ലാവരും കരുതുന്നത്. എല്ലാവർക്കും അതിവേഗ സൗജന്യ ബ്രോഡ്ബാൻഡ്, റെയിൽവേ, ബിടി തുടങ്ങിയവയുടെ ദേശസാൽകരണം എന്നിങ്ങനെ പല വാഗ്ദാനങ്ങളെക്കുറിച്ചും നേതാക്കൾ സൂചന നൽകിക്കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും വമ്പൻ വാഗ്ദാനങ്ങളുണ്ടാകും. 

ADVERTISEMENT

ഇതിനിടെ സർവേകളിൽ വമ്പൻ മുന്നേറ്റം നടത്തുന്ന ടോറികൾക്ക് തിരിച്ചടിയായി ബോറിസ് ജോൺസണെതിരേ പുതിയ ആരോപണം പിടിമുറുക്കുന്നുണ്ട്. ജെന്നിഫർ അർക്യൂറി (34) എന്ന അമേരിക്കൻ വ്യവസായി യുവതിയാണ് നാലുവർഷമായി ബോറിസുമായി അടുത്തബന്ധം തുടരുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്.