ബര്‍ലിന്‍ ∙ മെര്‍ക്കലിന്റെ പിന്‍ഗാമിയായ ക്രാമ്പ് കാരെന്‍ബൗവര്‍ രാജിവെക്കുമെന്ന ഭീഷണി സിഡിയു പാര്‍ട്ടിയണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. തനിക്കു പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് സിഡിയു അധ്യക്ഷ അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബോവര്‍. പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ മെര്‍ക്കലിന്റെ പിന്‍ഗാമിയായ ക്രാമ്പ് കാരെന്‍ബൗവര്‍ രാജിവെക്കുമെന്ന ഭീഷണി സിഡിയു പാര്‍ട്ടിയണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. തനിക്കു പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയാറാണെന്ന് സിഡിയു അധ്യക്ഷ അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബോവര്‍. പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം. ജര്‍മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ അംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയായി സിഡിയുവിന്റെ പ്രസിഡന്റായി ചുമതലയേറ്റിട്ടു ഒരു വർഷം തികയുന്നതേയുള്ളു. ലീപ്സിഗില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ജര്‍മനിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കണമെന്ന് എകെകെ എന്നറിയപ്പെടുന്ന ആനെഗ്രെറ്റ് ക്രാമ്പ് കാരന്‍ബൗവര്‍ വിമര്‍ശകരോട് അഭ്യർഥിച്ചു.

മോശം തിരഞ്ഞെടുപ്പ് ഫലങ്ങളും ജനപ്രീതി കുറഞ്ഞതുമാണ് സിഡിയുവിനുള്ളില്‍ ഇത്തരമൊരു ആശയകുഴപ്പം ഉണ്ടായതിന്നു പാര്‍ട്ടിക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ‘ഞാന്‍ ആഗ്രഹിക്കുന്ന ജര്‍മനി നിങ്ങളാഗ്രഹിക്കുന്നതു പോലെയല്ലെങ്കില്‍ നമുക്കിത് അവസാനിപ്പിക്കാം, ഇന്ന്, ഇപ്പോള്‍ തന്നെ’–തന്റെ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉന്നയിച്ച യോഗ പ്രതിനിധികള്‍ക്കു മുന്നില്‍ അവര്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിച്ച മെര്‍ക്കല്‍ പാര്‍ട്ടി ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കൂടുതല്‍ അനുരഞ്ജന സ്വഭാവത്തിനാണ് ശ്രമിച്ചത്.

ADVERTISEMENT

ചാന്‍സലര്‍ അംഗല മെര്‍ക്കലില്‍നിന്ന് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി അധ്യക്ഷ പദം ഏറ്റെടുത്ത ശേഷം കടുത്ത പ്രതിസന്ധികളിലൂടെയാണ് അന്നഗ്രെറ്റും പാര്‍ട്ടിയും കടന്നു പോകുന്നത്. അന്നഗ്രെറ്റിന്റെ നേതൃശൈലിയും മുന്നണി സര്‍ക്കാര്‍ തന്നെയും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതേസമയം, കഴിഞ്ഞ പതിനാലു വര്‍ഷം നമ്മള്‍ ചെയ്തതു മുഴുവന്‍ തെറ്റായിരുന്നു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയായ തെരഞ്ഞെടുപ്പ് തന്ത്രമാണെന്നു താന്‍ കരുതുന്നില്ലെന്നും അന്നഗ്രെറ്റ് വ്യക്തമാക്കി.

പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വിമത നേതാവ് ഫ്രെഡറിക് മെര്‍സിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നതാണ് അന്നഗ്രെറ്റിന്റെ ഈ പരാമര്‍ശം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അന്നഗ്രെറ്റിനോട് തലനാരിഴയ്ക്കു പരാജയപ്പെട്ട നേതാവാണ് മെര്‍സ്. ഒക്ടോബറില്‍, കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ തരൂരിന്റഗനില്‍ തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (അഫ്ഡി) സിഡിയുവിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.