വത്തിക്കാൻ സിറ്റി∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഡിസംബര്‍ 13ന് ആഘോഷിക്കുന്നു. 50–ാം വാര്‍ഷികത്തില്‍ പ്രത്യേക പ്രാര്‍ഥനകളാണു വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 8നു റോം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇതിനായി തയാറാക്കിയ പ്രത്യേക പ്രാര്‍ഥന വായിച്ചു കഴിഞ്ഞു. 1969

വത്തിക്കാൻ സിറ്റി∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഡിസംബര്‍ 13ന് ആഘോഷിക്കുന്നു. 50–ാം വാര്‍ഷികത്തില്‍ പ്രത്യേക പ്രാര്‍ഥനകളാണു വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 8നു റോം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇതിനായി തയാറാക്കിയ പ്രത്യേക പ്രാര്‍ഥന വായിച്ചു കഴിഞ്ഞു. 1969

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഡിസംബര്‍ 13ന് ആഘോഷിക്കുന്നു. 50–ാം വാര്‍ഷികത്തില്‍ പ്രത്യേക പ്രാര്‍ഥനകളാണു വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 8നു റോം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇതിനായി തയാറാക്കിയ പ്രത്യേക പ്രാര്‍ഥന വായിച്ചു കഴിഞ്ഞു. 1969

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി∙ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഡിസംബര്‍ 13ന് ആഘോഷിക്കുന്നു. 50–ാം വാര്‍ഷികത്തില്‍ പ്രത്യേക പ്രാര്‍ഥനകളാണു വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 8നു റോം അതിരൂപതയിലെ എല്ലാ പള്ളികളിലും ഇതിനായി തയാറാക്കിയ പ്രത്യേക പ്രാര്‍ഥന വായിച്ചു കഴിഞ്ഞു.

1969 ഡിസംബര്‍ 13നാണ് ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്ളിയോ എന്ന ഇന്നത്തെ മാര്‍പാപ്പ പൗരോഹിത്യം സ്വീകരിച്ചത്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐറസില്‍ കോര്‍ജോബ ആര്‍ച്ച് ബിഷപ്പ് മോണ്‍ റാമോണ്‍ ഹോസെ കാസ്റ്റലാനോയാണ് പൗരോഹിത്യം നല്‍കിയത്. ഈശോ സഭാംഗമായ ഫാ. ബര്‍ഗോളിയോ ആദ്യകാലങ്ങളില്‍ സന്യാസ സമര്‍പ്പണത്തിനൊപ്പം അജപാലന ശുശ്രൂഷയും നടത്തിവന്നു.മരിയോ ജോസ് ബെർഗോഗ്ലിയോ (1908-1959), റെജീന മരിയ സാവോരി (1911-1981)എന്നീ ദമ്പതികളുടെ മകനായി 1936 ഡിസംബർ 17 ന് ബ്യൂണസ് അയേഴ്സിലെ ഫ്ളോറെസിലാണ് പാപ്പയുടെ ജനനം. ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലയിലെ പോർട്ടകോമറോയിൽ (ആസ്റ്റി പ്രവിശ്യ) ജനിച്ച  പിതാവ് മരിയോ ബെർഗോഗ്ലിയോ അക്കൗണ്ടന്റായിരുന്നു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്കു കുടിയേറിയതാണ് പാപ്പയുടെ മാതാപിതാക്കൾ.

ADVERTISEMENT

ഇവരുടെ അഞ്ചു മക്കളിൽ  മൂത്തവനായ  യുവാവിന്റെ പേര് ജോർജ് എന്നായിരുന്നു. സുന്ദരനും ഫുട്ബോളിന്റെയും ടാംഗോയുടെയും കടുത്ത ആരാധകനുമായിരുന്നു. ജോർജ്. 1969 ഡിസംബർ 13 ന് 33 വയസ്സ് തികഞ്ഞപ്പോൾ ജെസ്യൂട്ട് പുരോഹിതനായി നിയമിതനായി. 1992 നും 1997 നും ഇടയിൽ ബ്യൂണസ് അയേഴ്സിന്റെ സഹായ മെത്രാനായി 1998 ൽ ബ്യൂണസ് അയേഴ്സിന്റെ ആർച്ച് ബിഷപ്പായി നിയമിതനായി.2001-ൽ പരേതനായ ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ കർദിനാൾ ആക്കി. പദവി ഉണ്ടായിരുന്നിട്ടും കരിനാൾ ബെർഗോഗ്ലിയോ അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത മനോഹരമായ നഗരപ്രാന്തത്തിനു പകരം ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിച്ചു. സ്ഥാനമൊഴിഞ്ഞ ബെനഡിക്റ്റ് പതിനാറാമനു പകരമായി 2013 മാർച്ച് 13 ന് 266-ാം മാർപ്പാപ്പയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് ഫാ. ബര്‍ഗോളിയോ 1973ല്‍ ഈശോ സഭയുടെ അര്‍ജന്‍റീനയിലെ പ്രവിന്‍ഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 1992ല്‍ അദ്ദേഹം ബ്യൂനസ് ഐറസ് അതിരുപതയുടെ സഹായമെത്രാനായും, 1998ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐറസ് അതിരൂപതാധ്യക്ഷനായി സേവനത്തിലിരിക്കെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായാണ് ആര്‍ച്ച് ബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

ADVERTISEMENT

അര്‍ജന്‍റീനയിലെ അഭ്യന്തര കലാപസമയങ്ങളില്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ കത്തോലിക്കാ സഭയെ നേര്‍വഴിയില്‍ നയിക്കാന്‍ ഒത്തിരി പാടുപെട്ടിരുന്നു. എവിടെയും പൊതുസമ്മതനായിരുന്ന കര്‍ദ്ദിനാളിന്റെ ഇടപെടലുകള്‍ സ്വീകാര്യത നേടുകയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവും പ്രീതിയും വര്‍ദ്ധിച്ചിരുന്നു. ഒരു രാഷ്ട്രീയ ശത്രുവായിട്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ വിപ്ളവകാരികള്‍ കണ്ടിരുന്നത്.

2013 ഫെബ്രുവരി 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ സ്ഥാന ത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈശോ സഭയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും സഭാതലപ്പത്ത് എത്തുന്ന ആദ്യത്തെ നോണ്‍ യൂറോപ്യന്‍ ആളാണ് ഫ്രാന്‍സിസ് പാപ്പാ.സഭാ പ്രബോധനങ്ങളിലും സുവിശേഷ മൂല്യങ്ങളിലും അടിയുറച്ച വ്യക്തമായ നിലപാടുകളുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പാ. എന്നും പാവങ്ങളുടെ പക്ഷംപടിച്ച് വേണ്ടതു തക്ക സമയത്ത് ഉറക്കെ പ്രഖ്യാപിക്കാനും പാപ്പായ്ക്ക് ഒട്ടും മടിയില്ല. അതുകൊണ്ടുതന്നെ പാപ്പായെ വിമോചന ദൈവശാസ്ത്രത്തിന്‍റെ മൗലികവാദിയായും മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരനായും ലോകം ചിത്രീകരിക്കുന്നു.

ADVERTISEMENT

ക്രിസ്തുവിന്‍റെ സഭയില്‍ നടക്കുന്ന പൈശാചികക്കെതിരെ ശബ്ദമുയര്‍ത്തി ഒരു നവീകരണത്തിന്റെ പാത തെളിയ്ക്കാനും അതുവഴി സുവിശേഷമൂല്യങ്ങളും ക്രിസ്ത്വാനുകരണവും നടപ്പാക്കാനും പാപ്പാ വെമ്പല്‍ കൊള്ളുന്നത് പലരേയും ആകര്‍ഷിക്കുന്നുണ്ട്. പാപ്പായുടെ പ്രബോധനങ്ങളും,പദ്ധതികളും ലാളിത്യത്തിന്റെ മകുടോദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത ശൈലിയില്‍ അത് ഏറെ പ്രകടമാണ്.കരുണയാണ് ദൈവമെന്നു പഠിപ്പിയ്ക്കുന്ന പാപ്പാ ആഗോളതലത്തില്‍ വിശ്വാസികളുടെ മാത്രമല്ല, മറ്റു സമുദായക്കാരുടെയും പ്രിയഭാജനമാണ്. അപ്പസ്തോലിക അരമനയില്‍ നിന്നൊഴിഞ്ഞ് സുഖലോലുപത വെടിഞ്ഞ് വത്തിക്കാന്‍റെ അതിഥി മന്ദിരമായ സാന്താമാര്‍ത്തായിലാണു പാപ്പാ വസിക്കുന്നത്. അവിടെയാണു വൈദികര്‍ക്കും മറ്റു മെത്രാന്മാരും താമസിക്കുന്നത്.

പുഞ്ചിരിയിലൂടെ മാനുഷിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പാ ലാളിത്യത്തിന്റെ വിശ്വരൂപവും പര്യായവുമാണ്.ആഗോള തലത്തില്‍ ബഹുഭൂരിപക്ഷം പാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മ സംസ്ക്കാരത്തിന്‍റെ അംബാസഡര്‍ ആണു പാപ്പാ. പൊതുഭവനമായ ഭൂമി അടിയന്തിരമായി സംരക്ഷിക്കുകയും ഭാവി തലമുറയെ നന്നായി വാര്‍ത്തെടുക്കണമന്നെ് ലോകനേതാക്കളെ എന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പായുടെ വാക്കുകള്‍ക്ക് ലോകം പ്രാധാന്യവും എന്നും ചെവി കൊടുക്കാറുമുണ്ട്.  അതിലുപരി ശാന്തിയുടെ ദൂതനും സമാധാനത്തിന്റെ വക്താവുമാണ് എണ്‍പത്തിരണ്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ.സുവര്‍ണ്ണ ജൂബിലിയുടെ ജൂബിലി നാളില്‍ സ്നേഹ വന്ദനവും മംഗളങ്ങളും നേരുന്നു.