ലണ്ടൻ∙ ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ

ലണ്ടൻ∙ ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന "ആദരസന്ധ്യ 2020" ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജിൽ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച "ആദരസന്ധ്യ" അരങ്ങേറും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കപ്പെടുന്നത്. 

 

ADVERTISEMENT

"ആദരസന്ധ്യ 2020" നടക്കുന്ന സെന്റ് ഇഗ്നേഷ്യസ് കോളേജില്‍ അഞ്ഞൂറില്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍ മികവുറ്റ എല്‍ ഇ ഡി സ്ക്രീന്‍ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും. 

 

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും "ആദരസന്ധ്യ 2020" നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും "ആദരസന്ധ്യ 2020"നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും. 

 

ADVERTISEMENT

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ്  കോളേജ് കാമ്പസില്‍ ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം രാവിലെ മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. 

 

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് "ആദരസന്ധ്യ 2020" വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്. ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതാണ്. 

 

ADVERTISEMENT

"ആദരസന്ധ്യ 2020"യുടെ വിജയത്തിനായി ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. "ആദരസന്ധ്യ 2020"ന്റെ വിജയകരമായ നടത്തിപ്പിനായി താഴെ പറയുന്ന സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

 

ചെയര്‍മാന്‍                           :    മനോജ് കുമാര്‍ പിള്ള

 

ചീഫ് കോര്‍ഡിനേറ്റര്‍           :   അലക്സ് വര്‍ഗ്ഗീസ്

 

ഇവന്റ് ഓര്‍ഗനൈസര്‍         :   അഡ്വ.എബി സെബാസ്റ്റ്യന്‍

 

ജനറല്‍ കണ്‍വീനര്‍              :   ജെയ്സണ്‍ ജോര്‍ജ്

 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍     :   സെലിന സജീവ്

 

ഫിനാന്‍സ് കണ്‍ട്രോള്‍         :   അനീഷ് ജോണ്‍, ടിറ്റോ തോമസ്

 

വൈസ് ചെയര്‍മാന്‍മാര്‍       :   ലിറ്റി ജിജോ, ഡോ. ബിജു പെരിങ്ങത്തറ, ബാബു മങ്കുഴി, ആന്റണി എബ്രാഹം, എബ്രാഹം ജോസ് 

 

കോഡിനേറ്റേഴ്‌സ്                 :   സാജന്‍ സത്യന്‍, അഡ്വ. ജാക്സന്‍ തോമസ്, ബെന്നി പോള്‍, അശ്വിന്‍ മാണി, റെജി നന്തിക്കാട്ട്

 

ഓര്‍ഗനൈസേര്‍സ്               :   മാമ്മൻ ഫിലിപ്പ്, വർഗീസ് ജോണ്‍, വിജി കെ പി, ഷാജി തോമസ്,കുര്യൻ  ജോർജ്,  സന്തോഷ് തോമസ്,ജസ്റ്റിൻ  എബ്രഹാം,  ജോജോ തെരുവന്‍,ബൈജു  വർക്കി തിട്ടാല,  ഷാജി വറുഗീസ്

 

മീഡിയ  മാനേജ്‌മെന്റ്         : സജീഷ്  ടോം, സുജു  ജോസഫ്,  സുരേന്ദ്രൻ  ആരക്കോട്ട്, സണ്ണിമോൻ മത്തായി, 

 

കണ്‍വീനര്‍മാര്‍                    :   സോണി ജോര്‍ജ്, സി എ ജോസഫ്, ജോയ് ആഗസ്തി, ജേക്കബ്  കോയിപ്പള്ളി,  ജെയ്സണ്‍ ചാക്കോച്ചന്‍, ജോര്‍ജ് പട്ട്യാലില്‍,ബേബി കുര്യൻ,  ജെനീഷ് ലൂക്കാ

 

റിസപ്ഷന്‍ കമ്മിറ്റി              :   ബീനാ സെന്‍സ്, ബെറ്റി തോമസ്, വീണാ പ്രസാദ്, സ്വപ്ന സാം, നിമിഷ ബേസില്‍

 

ഫെസിലിറ്റി മാനേജ്‌മന്റ്     :   സജീവ് തോമസ്,  സാജന്‍ പടിക്കമ്യാലില്‍,ബിജു  അഗസ്റ്റിൻ,  ബിബിരാജ് രവീന്ദ്രന്‍, ഭുവനേഷ് പീതാംബരൻ 

 

ഓഫീസ് മാനേജ്മെന്‍റ്           :   തോമസ് മാറാട്ടുകളം, ബിജേഷ് ചാത്തോത്ത്,  റിനു ടി ഉമ്മന്‍, അജു ജേക്കബ്, മാത്യു കുരീക്കൽ, ഷൈൻ ജോസഫ്   

 

അവാര്‍ഡ് കമ്മിറ്റി                :   ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍, ഡിക്സ് ജോര്‍ജ്, സാം ജോണ്‍  

 

വോളണ്ടിയര്‍ മാനേജ്മെന്‍റ്   :   സിബി ജോസഫ്, സജിന്‍ രവീന്ദ്രന്‍, സുരേഷ് നായര്‍, നോബി ജോസ്, എം പി പദ്മരാജ് 

 

ഇവന്റ് ആങ്കറിംഗ്               :   നതാഷാ സാം 

 

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്റ്  :  ജോയിസ് പള്ളിക്കമ്യാലില്‍, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിന്‍,  റെയ്‌മണ്ട് മുണ്ടയ്ക്കാട്ട്, ജോ ഐപ്പ്, സുധിന്‍ ഭാസ്കര്‍

 

മെഡിക്കല്‍ ടീം                    : ഡോ.ദീപാ  ജേക്കബ്,   അ ലക്സ് ലൂക്കോസ്, മനോജ് ജോസഫ് തൊട്ടിയില്‍