വിൽഷയർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവൽസരാഘോഷം കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ

വിൽഷയർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവൽസരാഘോഷം കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽഷയർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവൽസരാഘോഷം കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിൽഷയർ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവൽസരാഘോഷം കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരിൽ അതിശ്രദ്ധേയമായ യുവത്വം മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.

 

ADVERTISEMENT

സ്വിൻഡൺ സൂപ്പർ മറൈൻ സ്പോർട്സ് സെന്ററിൽ വൈകിട്ട് അഞ്ചു മണിക്ക് നൂറുകണക്കിനു വിൽഷയർ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരുമയുടെ സന്ദേശമോതി മെറിൻ ജോസഫ് ഐപിഎസ് കേക്ക് മുറിച്ച് പ്രാരംഭ പരിപാടികൾ ആരംഭിച്ചു. ഡബ്യൂഎംഎ പ്രസിഡന്റ് ജിജി വിക്ടർ, സെക്രട്ടറി മാർട്ടിൻ വർഗീസ്, ട്രഷറർ ജെയ്മി നായർ, വൈസ് പ്രസിഡന്റ് ജിൻസ് ജോസ്, കമ്മിറ്റി അംഗങ്ങളായ അനുചന്ദ്ര, സെലിൻ വിനോദ്, ബിജു വർഗ്ഗീസ്, ജോൺസൺ പോൾ, ബോബി പെരപ്പാടൻ, ബൈജു വാസുദേവൻ, സോണി ആന്റണി, ഷാജു ജോസഫ്,എന്നിവർ സന്നിഹിധരായിരുന്നു.

 

സെക്രട്ടറി മാർട്ടിൻ വർഗ്ഗീസ് എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ സ്വാഗതമോതി. പഠനം ജീവിതചര്യയാക്കണമെന്നും അതിനാലാണ് സ്വന്തം തീരുമാനത്തിൽ ഇംഗ്ലണ്ടിൽ പഠിക്കാനായെത്തിയതെന്നും മെറിൻ ഐപിഎസ് പറഞ്ഞു. അടുത്തിടെ ഇന്ത്യയെടുത്ത പല ചുവട് വെയ്പുകളും പ്രത്യേകിച്ച് പൗരസ്ത്യബിൽ തുടങ്ങിയവ ലോകരാജ്യങ്ങൾക്കിടയിൽ സംസാരവിഷയമായെന്നും അഭിപ്രായപ്പെട്ടു. 

 

ADVERTISEMENT

പ്രവാസികളുടെ ഇടപെടലുകളും സംഭാവനകളും ഭാരതത്തിനു നൽകുന്ന പിന്തുണ മഹത്താണെന്നും പ്രവാസികളടക്കം ഇന്ത്യക്കാർ ഒരുമിച്ച്നിന്ന് പ്രശ്നങ്ങളെ നേരിടണമെന്നും ഇതിന് കാര്യക്ഷമമായ് പ്രവർത്തിക്കുന്ന എൻ.ആർ.ഐ സെൽ ബൃഹത്തായ സേവനമാണ് നൽകുന്നതെന്നും പറഞ്ഞു. പഠനം ജീവിതചര്യയാക്കണമെന്നും ഭാവിയിലെ എന്ത് ആവിശ്യങ്ങൾക്കും തന്നോട് ബന്ധപ്പെടാമെന്നും തന്റെ പരിധിയിൽ നിന്ന് മാർഗ്ഗ നിർദ്ദേശം നൽകാൻ തയ്യാറാണെന്നും മെറിൻ ജോസഫ് ഐപിഎസ് വാഗ്ദാനം ചെയ്തു.

 

ഡബ്ല്യൂഎംഎ പ്രസിഡന്റ് ജിജി വിക്ടർ കഴിഞ്ഞ കാലയളവിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് വിമൻസ് ഫോറവും മ്യൂസിക്ക് ക്ളാസ്സുകളും എങ്ങിനെ അസ്സോസിയേഷന് പകിട്ടേകുന്നുവെന്നും ഏറ്റവും പുതിയ പ്രോജക്ടായ യുത്ത് ഡെവലപ്മെന്റ് പ്രോഗ്രാം ലക്ഷ്യമാക്കുന്നത് കുട്ടികളുടെ മാനസ്സികവും ശാരീരികവുമായ ഉന്നമനത്തിനും കോൺഫിഡസ് ബിൽഡിംഗ്, ക്യാരക്ടർ ബിൽഡിംഗ്, കംപാഷൻ എന്നിവയായിരിക്കും മുഖ്യഘടകം എന്നും ഓർമ്മപ്പെടുത്തി. വേദിയിൽ പുതിയതായി തിരഞ്ഞെടുത്ത യൂത്ത് ചാംപ്സിനെ ആദരിച്ചു. യുക്മാ കാലാ-കായിക റീജിണൽ - നാഷനൽ മത്സരങ്ങളിൽ കീരീടം ചൂടിയത് ഡബ്യൂഎംഎയുടെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തിയെന്നും ജിജി വിക്ടർ അഭിമാനപുരസ്സരം പറഞ്ഞു.

 

ADVERTISEMENT

തുടർന്ന് ക്രിസ്ത്ത്മസ്സ് പാപ്പായെ വരവേറ്റു. കുഞ്ഞുമക്കളുടെ ഏയ്ഞ്ചൽ ഡാൻസോടെ കലാപരിപാടികൾ ആരംഭിച്ചു.പ്രായഭേദമേന്യെ കൂടുതൽ ആളുകൾ സ്റ്റേജിൽ കലാപരിപാടികൾ അവതരിപ്പിച്ചപ്പോൾ കലാസന്ധ്യ നയന മനോഹരമായി. കാരൾ ഗാനങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും സംഘനൃത്തങ്ങൾ, മിമിക്രി, സ്കിറ്റ് തുടങ്ങിയവയും ജനഹൃദയങ്ങളെ കീഴടക്കി. ക്രിസ്ത്മസ്സ് പുൽക്കൂട് മത്സരം, സാന്താക്ലോസ്സ് മത്സരം എന്നിവയ്ക്കുള്ള സമ്മാനങ്ങളും കുട്ടികളെയും മുതിർന്നവരെയും നൃത്തം അഭ്യസിപ്പിച്ച ടീച്ചർമാർക്കുള്ള പുരസ്കാരങ്ങളും നൽകി.

 

അതീവ രുചികരമായ ഡിന്നർ ഇതോടൊപ്പം വിളമ്പി. റാഫിൾ ടിക്കറ്റ് പ്രൈസ്, ഇൻഫിനിറ്റ് ഫിനാൻഷ്യൽ സ്പോൺസർ ചെയ്ത ഗോൾഡ് കോയിൻ ഇവ വിജയികൾക്ക് നൽകി.

ഏരിയ മെമ്പർ സോണി ആന്റണി എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. മികച്ച സംഘടനാപാഠവംകൊണ്ടും കൂടുതൽ ജനപങ്കാളിത്തത്തോടെയും ഉത്സവത്തിമിർപ്പോടെ ഒരു കലാസന്ധ്യ അങ്ങിനെ പര്യവസാനിച്ചു