ബര്‍ലിന്‍∙ ഈ ആഴ്ച ആദ്യം ഇറാനില്‍ ഉക്രേനിയന്‍ യാത്രാ വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ജനുവരി 20 വരെ ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കുകയാണെന്ന് ജര്‍മന്‍ ലുഫ്താന്‍സ അറിയിച്ചു. ടെഹ്റാന്‍ വിമാനത്താവളത്തിന് ചുറ്റുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ ഈ ആഴ്ച ആദ്യം ഇറാനില്‍ ഉക്രേനിയന്‍ യാത്രാ വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ജനുവരി 20 വരെ ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കുകയാണെന്ന് ജര്‍മന്‍ ലുഫ്താന്‍സ അറിയിച്ചു.

ടെഹ്റാന്‍ വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമാതിര്‍ത്തിയുടെ വ്യക്തതയില്ലാത്ത സുരക്ഷാ സാഹചര്യമാണു വിമാന നിരോധനത്തിനു കാരണമെന്നു ലഫ്ത്താന്‍സാ ഗ്രൂപ്പ് വങ്കാവ് അറിയിച്ചു.

ADVERTISEMENT

ഇറാനിലെ ഒരു ഉന്നത ജനറലിനെ കൊന്ന സംഭവത്തില്‍ ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രേനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ടെഹ്റാനില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു.മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാല്‍ ഇറാനിയന്‍, ഇറാഖ് വ്യോമാതിര്‍ത്തി ഒഴിവാക്കുമെന്ന് നിരവധി വിമാനക്കമ്പനികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഫ്രാങ്ക്ഫര്‍ട്ട് ടെഹ്റാന്‍ ലുഫ്താന്‍സ വിമാനം ടേക്ക് ഓഫ് ചെയ്തതിന് ഒരു മണിക്കൂറിന് ശേഷം തിരിച്ചു ലാന്റു ചെയ്തു. അതേസമയം, ടെഹ്റാനിലേക്കുള്ള വിമാനം സോഫിയയില്‍ നിര്‍ത്തിയശേഷം വിയന്നയിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടതായി ലുഫ്ത്താന്‍സയുടെ കീഴിലുള്ള ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.