ബർമിങ്ങാം ∙ പൗരത്വ കരിനിയമത്തിനെതിരെ ബർമിങ്ങാമിൽ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധം തീർത്ത് ഇന്ത്യൻ വംശജർ. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, സമീക്ഷ യുകെ, ചേതന, ക്രാന്തി എന്നീ സംഘടനകൾ ആണ് ഇന്നലെ നടന്ന പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത് . പ്രതിഷേധത്തിൽ ഇംഗ്ലണ്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ പൗരത്വ കരിനിയമത്തിനെതിരെ ബർമിങ്ങാമിൽ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധം തീർത്ത് ഇന്ത്യൻ വംശജർ. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, സമീക്ഷ യുകെ, ചേതന, ക്രാന്തി എന്നീ സംഘടനകൾ ആണ് ഇന്നലെ നടന്ന  പ്രതിഷേധസംഗമത്തിന് നേത്രത്വം കൊടുത്തത് .

പ്രതിഷേധത്തിൽ ഇംഗ്ലണ്ടിന്റെ വിവിധഭാഗങ്ങളിൽ നിന്ന്  നൂറുകണക്കിന് പ്രവാസികൾ  ബർമിങ്ങാമിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഒത്തുചേർന്നു. തുടർന്ന് സമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യച്ചങ്ങലയിൽ കണ്ണികളാവുകയും ചെയ്തു. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും  പേരിൽ ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഉറക്കെപറഞ്ഞുകൊണ്ടും ഇന്ത്യയിലെ പൊരുതുന്ന വിദ്യാർഥി യുവജന പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും ഒത്തുചേർന്ന ഇന്ത്യൻ പ്രവാസിസമൂഹം മനുഷ്യച്ചങ്ങല തീർത്തു. 

ADVERTISEMENT

ന്യൂകാസിൽ, സൗത്താംപ്ടൺ,  മാഞ്ചസ്റ്റർ തുടങ്ങി 250 മൈലുകൾക്ക് അപ്പുറത്ത് നിന്നുവരെ പ്രതിഷേധത്തിന് എത്തിച്ചേർന്ന മലയാളികൾ പ്രശംസ പിടിച്ചു പറ്റി. എഐസി സെക്രട്ടറി ഹർസെവ് ബൈൻസ്, ഐ ഡബ്ലിയു എ സെക്രട്ടറി ജോഗിന്ദർ ബൈൻസ്, സി ഐ ടി യു ട്രാൻസ്‌പോർട് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവർ പൗരത്വ നിയമത്തെക്കുറിച്ചും, എൻഅർസിയെ കുറിച്ചും വിശദീകരിച്ചു.  

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി ‌പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ്  സ്വപ്ന പ്രവീൺ, മലയാളം മിഷൻ യുകെ സെക്രട്ടറി എബ്രഹാം കുരിയൻ, എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അർജുൻ, സീമ സൈമൺ  തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുക്കുകയും  മനുഷ്യച്ചങ്ങലയിൽ കണ്ണികളാവും ചെയ്തു. മനുഷ്യച്ചങ്ങലയ്ക്കു ശേഷം ദേശിയ ഗാനത്തോടെയാണ് പ്രതിഷേധ പരിപാടികൾ അവസാനിച്ചത് .