മാഞ്ചസ്റ്റര്‍ ∙ മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്‍റെ സന്തോഷത്തിലാണ് പരിശുദ്ധ സഭയും ഇടവകയും യു കെയില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം ആണ് ഇത്. 2020 ജനുവരി 12-ാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ചു വി: മൂന്നിന്മേല്‍ കുര്‍ബാന യു കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റര്‍ ∙ മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്‍റെ സന്തോഷത്തിലാണ് പരിശുദ്ധ സഭയും ഇടവകയും  യു കെയില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയം ആണ് ഇത്. 2020 ജനുവരി 12-ാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ചു വി: മൂന്നിന്മേല്‍ കുര്‍ബാന യു കെ പാത്രിയാര്‍ക്കല്‍ വികാര്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരി ഫാദര്‍ ഗീവര്ഗീസ് തണ്ടായത്ത്, സഹ വികാരി ഫാദര്‍ എല്‍ദോസ് വട്ടപ്പറമ്പില്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടത്തപ്പെട്ടു.

പെരുന്നാള്‍ റാസാ, നേര്‍ച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാള്‍ അനുഗ്രഹകരമാക്കി. പൊതു സമ്മേളനത്തില്‍ പുതുതായി വാങ്ങിയ പള്ളിയുടെ താക്കോല്‍ ആംഗ്ലിക്കന്‍ സഭയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് വിവിയന്‍ മാസ്റ്റേഴ്സില്‍  നിന്ന് അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി ഏറ്റുവാങ്ങി വികാരി, സഹ വികാരി, വൈസ് പ്രസിഡന്‍റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് എലിയാസ്, പള്ളി ട്രസ്റ്റീ ആഷന്‍ പോള്‍ കൗണ്‍സില്‍ അംഗം സാജു പാപ്പച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ഇടവക അംഗങ്ങള്‍, ആംഗ്ലിക്കന്‍ സഭ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. അതിനെ തുടര്‍ന്ന് താക്കോല്‍ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. 

ADVERTISEMENT

പുതിയ ദേവാലയത്തില്‍ അഭിവന്ദ്യ തിരുമനസ്സു കൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങള്‍ വരുത്തുവാനുള്ള പണികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്‍റെയും ഫലമാണ് എന്നും ഈ ഒത്തൊരുമയില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു. പുതിയ ദേവാലയത്തിന്‍റെ പുതുക്കി പണികള്‍ പൂര്‍ത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോന്‍ കൂദാശ നടത്തപ്പെടും.