സ്റ്റോക്ക് ഓൺ ട്രന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം ഫാമിലി കോൺഫറൻസ് മേയ് 23, 24, 25 (ശനി,

സ്റ്റോക്ക് ഓൺ ട്രന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം ഫാമിലി കോൺഫറൻസ് മേയ് 23, 24, 25 (ശനി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്ക് ഓൺ ട്രന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം  ഫാമിലി കോൺഫറൻസ് മേയ് 23, 24, 25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സ്റ്റോക്ക് ഓൺ ട്രന്റ് സ്റ്റാഫോർഡ് ഷെയറിലുള്ള യാൺഫീൽഡിൽ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്നു. കോൺഫറൻസിന്റെ സെൻട്രൽ കമ്മിറ്റിയോഗം ഹെമൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്നു. ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു.

യഹോവേ ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ നിങ്കലേക്ക് മടക്കിവരുത്തേണമേ, ഞങ്ങൾക്ക് പണ്ടത്തേപോലെ ഒരു നല്ല കാലം വരുത്തേണമേ (വിലാപങ്ങൾ 5:21) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന ചിന്താവിഷയം. മേൽപറഞ്ഞ ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന വചന പ്രഘോഷണത്തിനും ചർച്ചാ ക്ലാസുകൾക്കും ഫാ. സഖറിയ നൈനാൻ (കോട്ടയം), ഫാ. ഫിലിപ്പ് തരകൻ തേവലക്കര, ഫാ. എബി ജോർജ് (ന്യുയോർക്ക്) എന്നിവർ നേതൃത്വം നൽകും.

ADVERTISEMENT

ഓർഗനൈസിംഗ് കമ്മിറ്റി യോഗത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, ജനറൽ കൺവീനർ ഫാ. എബി ഫിലിപ്പ്, കൺവീനർ അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു. ഫാ. വർഗീസ് ജോൺ, ഫാ. ടിജി തങ്കപ്പൻ, ഭദ്രാസന കൗൺസിലംഗങ്ങൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൊറോണ വൈറസ് ബാധിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി.