ലണ്ടൻ: ലോകമെങ്ങും ഭീതിവിതച്ച് പടരുന്ന കൊറോണ വൈറസ് ബാധയിൽ യൂറോപ്പിലും ഒരാൾ മരിച്ചു. ഫ്രാൻസിലാണ് യൂറോപ്പിലെ

ലണ്ടൻ: ലോകമെങ്ങും ഭീതിവിതച്ച് പടരുന്ന കൊറോണ വൈറസ് ബാധയിൽ യൂറോപ്പിലും ഒരാൾ മരിച്ചു. ഫ്രാൻസിലാണ് യൂറോപ്പിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ: ലോകമെങ്ങും ഭീതിവിതച്ച് പടരുന്ന കൊറോണ വൈറസ് ബാധയിൽ യൂറോപ്പിലും ഒരാൾ മരിച്ചു. ഫ്രാൻസിലാണ് യൂറോപ്പിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ലോകമെങ്ങും ഭീതിവിതച്ച് പടരുന്ന കൊറോണ വൈറസ് ബാധയിൽ യൂറോപ്പിലും ഒരാൾ മരിച്ചു. ഫ്രാൻസിലാണ് യൂറോപ്പിലെ ആദ്യ കൊറോണ മരണം റിപ്പോർട്ടു ചെയ്യപ്പെട്ടത്.  ജനുവരി 16ന് ചൈനയിലെ ഹ്യൂബെ പ്രോവിൻസിൽനിന്നും മടങ്ങിയത്തിയ എൺപതു വയസുള്ള  ചൈനക്കാരി സ്ത്രീയാണ് മരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ജനുവരി 25 വരെ ഇവർ ചികിൽസയിലായിരുന്നു.

പിന്നീട് ഡ്സ്ചാർജ് ചെയ്തെങ്കിലും പെട്ടെന്ന് രോഗം മൂർച്ഛിച്ച് മരിക്കുകയായിരുന്നു. ചൈനയ്ക്കു പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ കൊറോണ മരണമാണ് ഫ്രാൻസിലേത്. നേരത്തെ ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ജപ്പാനിലും ഒരോരുത്തർ കൊറോണ മൂലം മരിച്ചിരുന്നു. 

ADVERTISEMENT

 

ചൈനയിൽ ഇതുവരെ 1523 പേർ രോഗം മൂലം മരിച്ചെന്നാണ് റിപ്പോർട്ട്. ഇന്നത്തെ മരണസംഖ്യ 143 ആണ്. 66,492 പേർക്ക് ഇപ്പോൾ ചൈനീസ് സർക്കാർ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന രണ്ടായിരത്തിലേറെ പേർ എന്ന കണക്കിലാണ് പുതിയതായി രോഗബാധിതരുടെ എണ്ണം ചൈനയിൽ വർധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പറയുന്നു. 

ADVERTISEMENT

 

യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ കണക്കനുസരിച്ച് ചൈന കഴിഞ്ഞാൽ ജപ്പാനിലാണ് ഏറ്റവും അധികം രോഗികൾ-259. സിംഗപ്പൂർ-72, തായ്ലൻഡ്-34, ദക്ഷിണ കൊറിയ-28, മലേഷ്യ-21, തായ്വാൻ-18, ജർമനി-16, വിയറ്റ്നാം-16, ഓസ്ട്രേലിയ-15, അമേരിക്ക-15, ഫ്രാൻസ്-11, ബ്രിട്ടൺ-9, യു.എ.ഇ.-8, ക്യാനഡ-8, ഇന്ത്യ-3, ഫിലിപ്പൈൻസ്-3, ഇറ്റലി-3, റഷ്യ-2, സ്പെയിൻ-2, കംബോഡിയ-1, ഫിൻലൻഡ്-1, നേപ്പാൾ-1, ശ്രീലങ്ക-1, സ്വീഡൻ-1, ബൽജിയം-1, ഈജിപ്റ്റ്-1 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം. 

ADVERTISEMENT

 

ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ച ഒമ്പതു പേരിൽ എട്ടുപേരെ ചികിൽസയ്ക്കു ശേഷം വിട്ടയച്ചു