ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ

ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ(65) ആദ്യ പരിശോധനാ ഫലം നെഗറ്റീവ്. 24 മണിക്കൂറിനുള്ളില്‍ നടത്തുന്ന രണ്ടു ഫലങ്ങള്‍ നെഗറ്റീവായാലാണ് രോഗബാധയില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കുക.

 

ADVERTISEMENT

സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച ചാന്‍സലറുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച ഡോക്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ചാന്‍സലര്‍ നിരീക്ഷണത്തിലാകാന്‍ കാരണം.

 

ADVERTISEMENT

എന്നാല്‍, ശാരീരിക അവശതകളില്ലാത്തതിനാല്‍ ക്വാറന്റീനിലിരുന്നും മെര്‍ക്കല്‍ തന്റെ ജോലികള്‍ തുടരുകയാണ്. പരിശോധനാഫലം പോസിറ്റീവായാല്‍ പോലും അവര്‍ക്ക് അവശതകളില്ലെങ്കില്‍ ചുമതലകളില്‍ തുടരാന്‍ സാധിക്കും. അതിനാവുന്നില്ലെങ്കില്‍ പകരം സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിസഭ തീരുമാനിച്ചു കഴിഞ്ഞു.

 

ADVERTISEMENT

രാജ്യത്തെ ഭരണഘടന അനുസരിച്ച്, ചാന്‍സലര്‍ ചുമതലകള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മന്ത്രിസഭയില്‍ നിന്ന് ഒരംഗത്തെ താത്കാലികമായി ചുമതല ഏല്‍പ്പിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ധനമന്ത്രി ഒലാഫ് ഷോള്‍സിനായിരിക്കും ചുമതല എന്നു വരെ തീരുമാനിച്ചു കഴിഞ്ഞു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ അദ്ദേഹമാണ് ചാന്‍സലര്‍ ആരോഗ്യവതിയായിരിക്കുമ്പോഴും അവരുടെ അസാന്നിധ്യത്തില്‍ അവരെ പ്രതിനിധീകരിക്കാറുള്ളത്. ഉപ ചാന്‍സലറുടെ റാങ്കാണ് അദ്ദേഹത്തിനുള്ളത്. ക്യാബിനറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്.