സൂറിക്∙ സ്വിറ്റ്സർലൻഡിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ്. ഏപ്രിൽ രണ്ടിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ രോഗബാധിതരുടെ എണ്ണം 18,000 കടന്നു.നിലവിൽ 18,267 പേരാണ് രോഗികൾ. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്ത് 59 പേർക്കാണ് ജീവഹാനി സംഭവിച്ചത് .രാജ്യത്തെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙ സ്വിറ്റ്സർലൻഡിൽ  കൊറോണ ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ്. ഏപ്രിൽ രണ്ടിലെ  കേന്ദ്ര  ആരോഗ്യ  മന്ത്രാലയത്തിന്‍റെ  കണക്കനുസരിച്ച്    രാജ്യത്തെ രോഗബാധിതരുടെ എണ്ണം 18,000 കടന്നു.നിലവിൽ 18,267 പേരാണ് രോഗികൾ. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യത്ത് 59 പേർക്കാണ് ജീവഹാനി സംഭവിച്ചത് .രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്ന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിവ. സൂറിക് സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും പുതുതായി അഡ്മിറ്റാകുന്ന രോഗികളിൽ കൊറോണ ടെസ്റ്റ് നടത്താൻ തീരുമാനമായി.

ADVERTISEMENT

ആർഗാവിൽ ജനങ്ങൾ സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് ഒത്തുകൂടുന്നതോ മറ്റു ലംഘനങ്ങളോ പരിശോധിക്കുന്നതിനായി സംസ്ഥാന പൊലീസ് സുരക്ഷാ ക്യാമറകൾ പരിശോധിച്ച് തുടങ്ങിയതായി വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ പ്രായം തിരിച്ചുള്ള രോഗികളുടെ കണക്ക് ഇപ്രകാരമാണ്.

ADVERTISEMENT

ഒൻപത് വയസ്സു വരെയുള്ള കുട്ടികളിൽ 63 പേർക്കും 10 നും 19 നുമിടയിൽ 447 പേർക്കും 20 നും 29 നുമിടയിൽ 1978 പേർക്കും രോഗം ബാധിച്ചു. 30 നും 39 നുമിടയിൽ രോഗബാധിതർ 2373 ഉം മരണം 2 ഉം ആണ്. 40 നും 49 വയസിനുമിടയിൽ രോഗബാധിതർ 2825 ഉം മരണസംഖ്യ ഒന്നുമാണ്.

ADVERTISEMENT

50 നും 59 വയസിനുമിടയിൽ രോഗബാധിതർ 3812 ഉം മരണസംഖ്യ 11 ഉം ആണ്. 60 നും 69 വയസിനുമിടയിൽ രോഗികൾ 2424 ഉം മരണസംഖ്യ 37 ഉം ആണ്.

70 നും 79 വയസുകാരിൽ രോഗബാധിതർ 1899 ഉം മരണസംഖ്യ 110 ഉം ആണ്. 80 വയസിനുമേൽ പ്രായമുള്ളവരിൽ രോഗബാധിതർ 2004 പേരും മരണമടഞ്ഞവർ 271 പേരുമാണ്.

ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മരണമടഞ്ഞവർ 32 നും 100 വയസിനുമിടയിൽ പ്രായമുള്ളവരാണ്. ജീവൻ നഷ്ടമായവരിൽ പകുതിയിലധികവും 82 വയസിനുമുകളിൽ പ്രായമുള്ളവരും.