ബർലിൻ ∙ കോവിഡ് ബാധമൂലം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ ജർമനിയുടെ പ്രമുഖ യാത്രാ വിമാന കമ്പനിയായ ലുഫ്ത്താൻസാ ജർമൻ സർക്കാർ പ്രഖ്യാപിച്ച ഒൻപത് ബില്യൻ യൂറോയുടെ സഹായം ഉപാധികളോടെ സ്വീകരിക്കും. ജർമൻ സർക്കാർ നേരത്തെ ഉപാധികളില്ലാതെ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ ഈ പാക്കേജിനെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ കോവിഡ് ബാധമൂലം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ ജർമനിയുടെ പ്രമുഖ യാത്രാ വിമാന കമ്പനിയായ ലുഫ്ത്താൻസാ ജർമൻ സർക്കാർ പ്രഖ്യാപിച്ച ഒൻപത് ബില്യൻ യൂറോയുടെ സഹായം ഉപാധികളോടെ സ്വീകരിക്കും. ജർമൻ സർക്കാർ നേരത്തെ ഉപാധികളില്ലാതെ സഹായം പ്രഖ്യാപിച്ചിരുന്നു.  എന്നാൽ യൂറോപ്യൻ യൂണിയൻ ഈ പാക്കേജിനെതിരെ രംഗത്തെത്തി  ചില ഉപാധികൾ ലുഫ്ത്താൻസായുടെ മുമ്പിൽ അവതരിപ്പിച്ച്,  കമ്പനിയെ വെട്ടിലാക്കി.

യൂറോപ്യൻ യൂണിയന്റെ പ്രധാന ഉപാധി ലുഫ്ത്താൻസ 24 ടേക്കോഫ്– ലാൻഡിങ് സ്ളോട്ടുകൾ ഉപേക്ഷിക്കണം. പ്രധാന എയർപോർട്ടുകളായ ഫ്രാങ്ക്‌ഫർട്ടും മ്യൂണിക്കും ഇതിൽ ഉൾപ്പെടുന്നു. ഉപാധികൾ കമ്പനിയെ ദുർബലപ്പെടുത്തുമെങ്കിലും കമ്പനി ഈ ഉപാധികൾ ഒടുവിൽ സമ്മതിച്ചു. ഇതിനുമപ്പുറം കമ്പനിയുടെ 20 ശതമാനം ഓഹരി ഇനി ജർമൻ സർക്കാരിന്റെ കൈവശമെത്തും 1997 ലാണ് കമ്പനി സ്വകാര്യവത്കരിച്ചത്.

ADVERTISEMENT

ജർമൻ ചാൻസലർ അംഗല മെർക്കൽ, ധനമന്ത്രി ഒലാഫ് ഷോൾസ്, വ്യവസായ മന്ത്രി പീറ്റർ ആൾട്ട്മയർ എന്നിവർ സംയുക്തമായി യൂറോപ്യൻ യൂണിയൻ കമ്മീഷനുമായി നിരന്തരമായി ചർച്ച നടത്തിയാണ്  അന്തിമ ധാരണയിലെത്തിയത്.

ലുഫ്ത്താൻസക്ക്  എഴുനൂറ്റിഅൻപത് ചെറുതും വലുതുമായ യാത്രാ വിമാനങ്ങൾ സ്വന്തമായിട്ടുണ്ട്. ലോക മെമ്പാടുമായി ഒരുലക്ഷത്തിലധികം പേർ കമ്പനിക്കായി പണിയെടുക്കുന്നുണ്ടെന്നാണ് വിവരം.