ലണ്ടൻ ∙ സമീക്ഷ യുകെ നടത്തിയ ടിവി ചലഞ്ചിന്‌ അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെയിലെ മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത് . നിർദ്ധനരായ വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സമീക്ഷ യുകെ നടത്തിയ ടിവി ചലഞ്ചിന്‌ അഭൂതപൂർവ്വമായ പ്രതികരണമാണ് യുകെയിലെ  മലയാളി പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത്. വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  ഡിവൈഎഫ്ഐ  നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷൻ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നൽകിയത്.

മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി സ്കൂളിലെ പത്തു കുട്ടികൾക്ക് ടെലിവിഷൻ നൽകി അവരുടെ അതിജീവനസ്വപ്നങ്ങൾക്കു സമീക്ഷ യുകെ ഡിബൈഎഫ്ഐയുടെ സഹായത്തോടെ നിറം പകർന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാനായ കെ.ടി.മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിആർ.രാഹുൽ., KSTA സംസ്ഥാന സെക്രട്ടറി ഡി .സുധീഷ്, ശ്രീജിത്ത്, അരുൺ പ്രസാദ്, സജി രാജൻ തുടങ്ങിയവർ പങ്കെടുത്തു. സമീക്ഷ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് സ്വപ്ന പ്രവീണിന്റെയും ആശംസ സന്ദേശം ചടങ്ങിൽ വായിച്ചു.

ADVERTISEMENT

സ്കൂൾ ഹെഡ് മാസ്റ്റർ പി ജി വേണു, സ്റ്റാഫ് സെക്രട്ടറി യേശുദാസ് എന്നിവർ നന്ദി പറഞ്ഞു. പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതൽ മാതൃകാപരമാണെന്നു അവർ കൂട്ടിച്ചേർത്തുകൊണ്ട് സംഘടനകുടെ തുടർന്നുള്ള പ്രവർത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവർത്തനങ്ങളുമായി സഹകരിച്ച  നന്മനിറഞ്ഞ എല്ലാ മനസ്സുകൾക്കും സമീക്ഷാ യുകെയുടെ നാഷനൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.