ലണ്ടൻ∙ ശമ്പള വർധനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഒടുവിൽ തെരുവിൽ ഇറങ്ങി.

ലണ്ടൻ∙ ശമ്പള വർധനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഒടുവിൽ തെരുവിൽ ഇറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ശമ്പള വർധനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഒടുവിൽ തെരുവിൽ ഇറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ശമ്പള വർധനയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ബ്രിട്ടനിൽ നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ഒടുവിൽ തെരുവിൽ ഇറങ്ങി. കൈയടിച്ചാൽ വയറു നിറയില്ലെന്നും ഈ ചതി പൊറുക്കാനാകില്ലെന്നും അലറി വിളിച്ചാണ് നൂറുകണക്കിന് നഴ്സുമാരും ജൂനിയർ ഡോക്ടർമാരും ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒൻപതു ലക്ഷത്തോളം ജീവനക്കാർക്ക് രണ്ടുമുതൽ. 3.1 ശതമാനം വരെ  ശമ്പളം വർധിപ്പിച്ചപ്പോഴും നഴ്സുമാരെയും ജൂനിയർ ഡോക്ടർമാരെയും ഇതിൽനിന്നും സർക്കാർ ഒഴിവാക്കുകയായിരുന്നു. സീനിയർ ഡോക്ടർമാരെ മാത്രമാണ് ശമ്പള വർധനയിൽ പരിഗണിച്ചത്. നഴ്സുമാർക്ക് 2018ൽ അംഗീകരിച്ച നാലുവർഷത്തെയും, ജൂണിയർ ഡോക്ടർമാർക്ക് മൂന്നുവർഷത്തെയും ശമ്പള വർധനാ ഉടമ്പടി നിലവിലുണ്ടെന്നതായിരുന്നു ഇതിനു കാരണം. എന്നാൽ ജീവൻ പണയം വച്ചും കോവിഡിനെതിരേ മുൻപന്തിയിൽനിന്നു പോരാടിയ നഴ്സുമാർക്ക് സർക്കാർ ഒരു പരിഗണനയും നൽകാതിരുന്നത് അനീതിയാണെന്നാണ് വിവിധ നഴ്സിങ് സംഘടനകളുടെയും കൂട്ടായ്മകളുടെയും നിലപാട്. ഹെൽത്ത് വർക്കർമാർക്ക് പിന്തുണയറിയിച്ച് വ്യാഴാഴ്ച തോറും നടത്തിവന്ന കൈയടിയും മറ്റും വെറും പ്രഹസനമായുരുന്നു എന്നാണ് ഇവർ തുറന്നടിക്കുന്നത്. ശമ്പളവർധനയിൽനിന്നും അരോഗ്യ പ്രവർത്തകരെ മാത്രം ഒഴിവാക്കിയതിൽ നിരാശയും പ്രതിഷേധവും അടക്കാനാകില്ലെന്നായിരുന്നു പ്രതിഷേധത്തിനെത്തിയവരുടെ തുറന്നു പറച്ചിൽ. സർക്കാർ തങ്ങളെ വഞ്ചിച്ചു എന്നായിരുന്നു എല്ലാവരുടെയും പരാതി. 

ADVERTISEMENT

പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ഞങ്ങൾ സംരക്ഷിച്ചു. എന്നാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ പ്ലക്കാർഡിലെ തുളച്ചുകയറുന്ന വാചകം. കാര്യം കഴിഞ്ഞപ്പോൾ മുഖത്തടിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. 

ബിബിസി ഉൾപ്പെടെയുള്ള പല പ്രമുഖ മാധ്യമങ്ങളും നഴ്സുമാരുടെ വലിയ പ്രതിഷേധത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നും പ്രതിഷേധക്കാർക്ക് പരാതിയുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധനങ്ങളുമായി രംഗത്തിറങ്ങാനാണ് വിവിധ നഴ്സിങ് കൂട്ടായ്മകളുടെയും യൂണിയനുകളുടെയും തീരുമാനം.