ഇറ്റലി∙വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്) പ്രസിദ്ധീകരണമായ 'വിശ്വകൈരളി' മാഗസിന്റെ പുതിയലക്കം പ്രകാശനം ചെയ്തു. മേഘാലയ സർക്കാരിൻ്റെ ഉപദേഷ്ടാവും സാഹിത്യകാരനുമായ

ഇറ്റലി∙വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്) പ്രസിദ്ധീകരണമായ 'വിശ്വകൈരളി' മാഗസിന്റെ പുതിയലക്കം പ്രകാശനം ചെയ്തു. മേഘാലയ സർക്കാരിൻ്റെ ഉപദേഷ്ടാവും സാഹിത്യകാരനുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലി∙വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്) പ്രസിദ്ധീകരണമായ 'വിശ്വകൈരളി' മാഗസിന്റെ പുതിയലക്കം പ്രകാശനം ചെയ്തു. മേഘാലയ സർക്കാരിൻ്റെ ഉപദേഷ്ടാവും  സാഹിത്യകാരനുമായ  ഡോ സി.വി. ആനന്ദ ബോസ് ഐഎഎസ് ആണു പ്രകാശനം നിർവഹിച്ചത്.

പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകേണ്ടത്   ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുകയും അവരില്‍ നിന്നു ജനപ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

ഡബ്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ മാഗസിന്റെ വെബ് പതിപ്പ് പുറത്തിറക്കി. ചുരുങ്ങിയ കാലംകൊണ്ട് 159 രാജ്യങ്ങളിൽ സാന്നിധ്യമുറപ്പിക്കാൻ ഡബ്യുഎംഎഫിന് കഴിഞ്ഞത് അഭിമാനാർഹമായ നേട്ടമാണെന്നും പ്രവാസികൾ  നൽകിയ വിശ്വാസം മൂലമാണെന്ന് അതിന് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു  

കോഓർഡിനേറ്റർ ഡോ. ജെ. രത്നകുമാർ, മലയാളം ഫോറം ഗ്ലോബൽ കോഓർഡിനേറ്റർ  ജെയ്സൺ കല്യാനിൽ, സാഹിത്യവേദി ഗ്ലോബൽ കോ ഓർഡിനേറ്റർ ആന്റണി പുത്തൻപുരയ്ക്കൽ, മാഗസിൻ ചീഫ് എഡിറ്റർ സപ്ന അനു ബി ജോർജ്, ശരണ്യ  ജിതിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാ ഗിരീഷ് ചടങ്ങിന്റെ  അവതാരകയായിരുന്നു. അൻഷാദ് കൂട്ടുകുന്നം ഓൺലൈൻ പ്ലാറ്റ്ഫോം നിയന്ത്രിച്ചു. 

ADVERTISEMENT

ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പ്രവാസി സംബന്ധമായ വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. 'കോവിഡും മാറുന്ന ലോകവും'  എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വിശ്വകൈരളി മാഗസിന്റെ പുതിയലക്കം തയാറാക്കിയിരിക്കുന്നത്.