ലണ്ടൻ ∙ പരിശുദ്ധ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ കാതോലിക്ക ബാവ യുടെ കൽപ്പനപ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി മലങ്കര സഭയിൽ ഉടനീളം നടത്തിയ അഖണ്ഡ പ്രാർഥനയിൽ പങ്കുചെർന്നുകൊണ്ടു

ലണ്ടൻ ∙ പരിശുദ്ധ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ കാതോലിക്ക ബാവ യുടെ കൽപ്പനപ്രകാരം കഴിഞ്ഞ 3 ദിവസങ്ങളിലായി മലങ്കര സഭയിൽ ഉടനീളം നടത്തിയ അഖണ്ഡ പ്രാർഥനയിൽ പങ്കുചെർന്നുകൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ പരിശുദ്ധ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുന്നതിനുവേണ്ടി പരിശുദ്ധ കാതോലിക്ക ബാവയുടെ കൽപ്പനപ്രകാരം  കഴിഞ്ഞ 3 ദിവസങ്ങളിലായി  മലങ്കര സഭയിൽ ഉടനീളം നടത്തിയ അഖണ്ഡ പ്രാർഥനയിൽ പങ്കുചെർന്നുകൊണ്ടു മലങ്കര ഓർത്തഡോക്സ് സമൂഹം യൂക്കെ-യൂറോപ്പ് –ആഫ്രിക്ക എന്നിവയുടെ ആഭ്യമുഖ്യത്തിൽ പ്രാർഥനാ- യജ്ഞം നടത്തി.

ഞായറാഴ്ച സൂം യോഗത്തിലൂടെ  ചേർന്ന പ്രാർഥനായോഗം മലങ്കര ഓർത്തഡോക്സ് സഭ യൂകെ- യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസുകൊണ്ടു  അനുഗ്രഹപ്രഭാഷണം  നടത്തി  ഉദ്ഘാടനം  നിർവഹിച്ചു. ശാശ്വത സമാധാനമാണ് മലങ്കര ഓർത്തഡോക്സ് സഭ ലക്ഷ്യം വയ്ക്കുന്നത്. 1934-ലെ ഭരണഘടന അനുസരിച്ചുള്ള ശാശ്വത സമാധാനമാണ്  ഉണ്ടാകേണ്ടത് എന്നും അഭിവന്യ തിരുമേനി പറഞ്ഞു. 

ADVERTISEMENT

മുൻ അയർലൻഡ് റീജിയൻ സെക്രട്ടറി റവ.ഫാ.ജോർജ് തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാർഥനായോഗത്തിൽ റവ.ഫാ  ജസൺ വി.  ജോർജ്, റവ.ഫാ.ബോബി  പാലത്തിങ്കൽ എന്നിവർ പ്രാർഥനയ്ക്കും ആത്മീയ- ഗീതങ്ങൾക്കും കാർമീകത്വം വഹിച്ചു. ഭദ്രാസന പ്രതിനിധി ബിനോയ് ഫിലിപ് അയർലൻഡ് വേദവായന നടത്തി, സഭാ മാനേജിങ്  കമ്മിറ്റി അംഗങ്ങളായ റോണി  വർഗീസ് മുഖ്യ പ്രഭാഷണവും, രാജൻ ഫിലിപ്പ് സ്വാഗതവും, മുൻ ഭദ്രാസന കൗൺസിലർ ബിജു ഐസക് നന്ദിയും അർപ്പിച്ചു.

കാതോലിക്ക മംഗളഗാനത്തോടുകൂടി  സമാപിച്ച  യോഗത്തിനു  സഭാ മാനേജിങ് കമ്മിറ്റി അംഗം ജെറി തോമസ് വൈദ്യൻ  ആഫ്രിക്ക, ഭദ്രാസന കൗൺസിൽ അംഗം സോജി ടി.മാത്യു,  മലങ്കര അസോസിയേഷൻ, അംഗങ്ങൾ, ഭദ്രാസന പ്രതിനിധികൾ, ഇടവക ഭാരവാഹികൾ ,അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.