ലണ്ടൻ ∙ കോവിഡ് കാലത്തും ബ്രിട്ടനിലെ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കാനായി കേരളത്തിൽനിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ എൻഎച്ച്എസ്. ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു.

ലണ്ടൻ ∙ കോവിഡ് കാലത്തും ബ്രിട്ടനിലെ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കാനായി കേരളത്തിൽനിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ എൻഎച്ച്എസ്. ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് കാലത്തും ബ്രിട്ടനിലെ ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കാനായി കേരളത്തിൽനിന്നും എത്തിയ നഴ്സുമാരുടെ സംഘത്തെ  എൻഎച്ച്എസ് ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു.  നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കായി കേരളത്തിൽനിന്നും എൻവെർട്ടിസ് കൺസൾട്ടൻസി വഴി എത്തിയ 30 മലയാളി നഴ്സുമാരുടെ സംഘത്തെയാണ് ഇന്നലെ ഹീത്രൂ വിമാനത്താവളത്തിൽ എൻഎച്ച്എസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി സ്വീകരിച്ചത്.

ജോലി തേടിയെത്തിയ നാട്ടിൽ, ഹൃദ്യമായ സ്വീകരണം നൽകിയ എൻഎച്ച്എസ്. അധികൃതർക്ക് നഴ്സുമാരുടെ സംഘം ചുണ്ടൻ വള്ളത്തിന്റെ ചെറുരൂപവും കേരളത്തിന്റെ തനതായ സ്പൈസ് കിറ്റും സമ്മാനിച്ച് നന്ദി അറിയിച്ചു. എൻഎച്ച്എസ്പി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡാൻ ഹിൻസ്ലി, എൻഎച്ച്എസ്പി ചീഫ് നഴ്സ് ജൂലിയറ്റ് കോസ്ഗ്രോവ്, എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ഡയറക്ടർ ഡങ്കൺ ബർട്ടൺ എന്നിവരാണു നഴ്സുമാരുടെ സംഘത്തെ സ്വീകരിക്കാൻ എത്തിയത്. 

ADVERTISEMENT

എൻഎച്ച്എസിലെ നഴ്സുമാരുടെയും ജൂനിയർ ഡോക്ടർമാരുടെയും ക്ഷാമം പരിഹരിക്കാൻ റിക്രൂട്ട്മെന്റിനായി 28 മില്യൻ പൗണ്ട് സർക്കാർ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ റിക്രൂട്ട്മെന്റ് ഇപ്പോഴും തുടരുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനു കൂടിയാണ് ട്രസ്റ്റിന്റെ ഉന്നത അധികാരികൾ തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയത്. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇത് പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമ്പതോളം മലയാളി നഴ്സുമാരാണ് കേരളത്തിൽനിന്നു മാത്രം ബ്രിട്ടനിൽ ജോലിക്കായി എത്തിയത്.