ലണ്ടൻ ∙ യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ - മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു.

ലണ്ടൻ ∙ യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ - മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ - മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ - മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിൽ കൊറോണയെന്ന മഹാമാരിയുടെ തുടക്കത്തിൽ പ്രവാസികൾ നേരിട്ട സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടുത്തലിനെ ശക്തമായി എതിർത്ത് കൊണ്ട് പ്രവാസികൾ രാഷ്ട്രപുരോഗതിക്കും കുടുംബത്തിനും നൽകുന്ന വലിയ സംഭാവനകളെ അക്കമിട്ട് പറഞ്ഞിരിക്കുന്നു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. 

മുത്തശ്ശി എന്ന നോവലിലൂടെ മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്ട നേടിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതത്തെ അടുത്തറിയാൻ അഫ്സൽ ബഷീർ എഴുതിയ "മലയാളത്തിന്റെ പ്രിയ കഥാകാരൻ ചെറുകാട് " എന്ന ലേഖനത്തിലൂടെ വായനക്കാർക്ക് കഴിയും. വയനാട്, കണ്ണൂർ ജില്ലകളിലായി താമസിക്കുന്ന ജനവിഭാഗമായ കുറിച്യരുടെ ചരിത്രത്തെയും ഭാഷയെയും പഠന വിധേയമാക്കിക്കൊണ്ട് അജയ് വാളാട് എഴുതിയ ലേഖനമാണ് "കുറിച്യരും ചരിത്രവും".

ADVERTISEMENT

സോഷ്യൽ മീഡിയകളിൽ ചെറു കുറിപ്പുകളിലൂടെ വളരെയേറെ കാര്യങ്ങൾ വായനക്കാർക്ക് പകർന്ന് കൊടുക്കുന്ന ആർ. ഗോപാലകൃഷ്ണൻ മലയാള ചലച്ചിത്ര രംഗത്ത് വിവിധ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പി. എൻ. മേനോനെ കുറിച്ച് എഴുതിയ കുറിപ്പ് വായനക്കാർക്ക് പി.എൻ മേനോനെക്കുറിച്ചു മനസിലാക്കി തരുന്നു.

പ്രസിദ്ധ ഇന്ത്യൻ ടൂറിസ്റ്റു കേന്ദ്രമായ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയെയും വിവേകാനന്ദ സ്മാരകത്തെയും കുറിച്ച് ബിജി ജോർജ്ജ് എഴുതിയ ലേഖനമാണ് "കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്  50 വയസ്സ്". 

ADVERTISEMENT

ഈ ലക്കത്തിൽ സുമോദ് പരുമല എഴുതിയ "ദൈവത്തിന്റെ ചൂണ്ട",  കമറുദ്ദീൻ ആമയം എഴുതിയ "പറ്റ്", വി. ടി. ജയദേവൻ രചിച്ച "പ്രണയബോംബ്",  അനു മനോജ് എഴുതിയ "അഴിക്കുള്ളിലെ പെണ്ണുടൽ" എന്നീ  കവിതകളും  കെ. ഹരിദാസിന്റെ  "പെയ്തൊഴിയാതെ" , മീനാക്ഷി ഭൂതക്കുളത്തിന്റെ  "ലോട്ടറി"  എന്നീ കഥകളും അടങ്ങിയിരിക്കുന്നു.

ജ്വാല ഇ മാഗസിന്റെ സെപ്റ്റംബർ ലക്കം വായിക്കുവാൻ: https://issuu.com/jwalaemagazine/docs/september_2020