ബര്‍ലിന്‍ ∙ ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജര്‍മനിയിലെ വില്ലിന്‍ഗനില്‍ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി

ബര്‍ലിന്‍ ∙ ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജര്‍മനിയിലെ വില്ലിന്‍ഗനില്‍ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജര്‍മനിയിലെ വില്ലിന്‍ഗനില്‍ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. ഈ നേട്ടത്തോടെ ശ്രേയസ് വേള്‍ഡ് അണ്ടര്‍ 12 ല്‍ മല്‍സരിയ്ക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മനിയില്‍ താമസിയ്ക്കുന്ന ശ്രേയസിന് ചെസിന്റെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമായ ഫിഡെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഴു റൗണ്ട് മത്സരത്തില്‍ ആദ്യ റൗണ്ടിലെ സമനില ഒഴികെ, ബാക്കി എല്ലാ റൗണ്ടുകളും ജയിച്ചു ഏഴില്‍ 6.5 പോയിന്റ് നേടിയാണ് ചാമ്പ്യന്‍ പട്ടം നേടിയത്.

തിരുവനന്തപുരം ചെമ്പഴത്തി ആനന്ദേശ്വരം പയ്യപ്പാട്ട് വീട്ടില്‍ സ്മിതയുടെയും ശ്രീജിത്തിന്റെയും മകനാണ് ശ്രേയസ്. കഴക്കൂട്ടം സെന്റ് തോമസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന ശ്രേയസ് ഇപ്പോള്‍ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവര്‍ ഹെലെനെ ലാങ്ങേ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇതിനു പുറമെ ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ കോണ്ടിനെന്റല്‍ സെലെക്ഷന്‍ ഫിഡെ ഓണ്‍ലൈന്‍ വേള്‍ഡ് അണ്ടര്‍ റാപിഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനും പന്ത്രണ്ടുകാരനായ ശ്രേയസ് യോഗ്യത നേടിയിട്ടുണ്ട്.