ലണ്ടൻ ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ രാജ്യാന്തര നൃത്തോത്സവത്തിനു ലണ്ടനിൽ തിരശീല ഉയർന്നു

ലണ്ടൻ ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ രാജ്യാന്തര നൃത്തോത്സവത്തിനു ലണ്ടനിൽ തിരശീല ഉയർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ രാജ്യാന്തര നൃത്തോത്സവത്തിനു ലണ്ടനിൽ തിരശീല ഉയർന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ  രാജ്യാന്തര നൃത്തോത്സവത്തിനു ലണ്ടനിൽ തിരശീല ഉയർന്നു.  നവംബർ പതിനഞ്ച് ഞായറാഴ്ച പ്രശസ്ത ചലച്ചിത്ര താരവും  നർത്തകിയുമായലക്ഷ്‌മി ഗോപാലസ്വാമി ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ ദിനത്തിൽ പ്രശസ്തനർത്തകിയായ ജയപ്രഭ മേനോന്റെ  മോഹിനിയാട്ടം അരങ്ങേറി. 

കലാഭവൻ ലണ്ടൻ വീ ഷാൽ ഓവർ കം കോഓർഡിനേറ്ററുമാരായ ദീപ നായരും, റെയ്‌മോൾ നിധിരിയും ചേർന്നാണ് ഉദ്ഘാടന ദിന പരിപാടികൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.  തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും യുകെസമയം ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക് (ഇന്ത്യൻ സമയം 8.30)ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നർത്തകർ കൊച്ചിൻ കലാഭവൻ ലണ്ടന്റെ "വീ ഷാൽ ഓവർ കം" എന്ന ഫേസ്ബുക് പേജിലൂടെ ലൈവ് ആയിനൃത്ത പരിപാടികൾ അവതരിപ്പിക്കും.

ADVERTISEMENT

മൂന്നു വിഭാഗങ്ങളായാണ് നൃത്തോത്സവം അരങ്ങേറുന്നത്, നൃത്തോത്സവത്തിന്റെ ആദ്യ വിഭാഗത്തിൽ പ്രഫഷണൽ നർത്തകരുടെ പെർഫോമൻസ് ആയിരിക്കും, വളർന്നു വരുന്ന നർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതായിരിക്കും രണ്ടാമത്തെ വിഭാഗം, സോഷ്യൽ മീഡിയകളിൽ വൈറൽആയ പെർഫോമൻസുകളായിരിക്കും മൂന്നാമത്തെ വിഭാഗത്തിൽ അവതരിപ്പിക്കപ്പെടുക. 

നവംബർ 22 ഞായറാഴ്ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്ന ഗായത്രി ചന്ദ്രശേഖറും സംഘവുംഅവതരിപ്പിക്കുന്ന വിവിധ നൃത്ത പരിപാടികളായിരിക്കും അരങ്ങേറുന്നത്.  ഈ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണൽ /  വളർന്നുവരുന്ന നർത്തകർ കലാഭവൻലണ്ടൻ വീ ഷാൽ  ഓവർ കം ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

ADVERTISEMENT

കൊച്ചിൻ കലാഭവൻ സെക്രട്ടറി പ്രസാദ്, കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ്, കലാഭവൻലണ്ടൻ വീ ഷാൽ ഓവർ കം ഓർഗനൈസിങ് ടീം അംഗങ്ങങ്ങളായ റെയ്‌മോൾ നിധിരി, ദീപ നായർ, സാജുഅഗസ്റ്റിൻ, വിദ്യ നായർ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക www.kalabhavanlondon.com 

ADVERTISEMENT

ലൈവ് നൃത്തോത്സവം കാണുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.facebook.com/We-Shall-Overcome-100390318290703/