ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മതപഠന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായിട്ടുള്ളവരെ

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മതപഠന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായിട്ടുള്ളവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ മതപഠന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തി വന്നിരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ വിജയികളായിട്ടുള്ളവരെ എല്ലാവരെയും ഒന്നിച്ചു ചേർത്തുള്ള അനുമോദന യോഗം ജനുവരി ഒൻപതിന് രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു.

ജൂൺ ആറിന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരിതെളിച്ച സുവാറ 2020 ബൈബിൾ ക്വിസ് മത്സരം മൂന്ന് റൗണ്ടുകളും പൂർത്തിയാക്കിയാണ് സമാപനം കുറിക്കുന്നത്. രൂപതയിലെ രണ്ടായിരത്തിൽപരം വരുന്ന മതപഠന കുട്ടികളാണ് ഈ ബൈബിൾ ക്വിസ് പഠന മത്സരത്തിൽ പങ്കെടുത്തത്. മൂന്ന് വിഭാഗത്തിൽപ്പെട്ടവർക്കായി എല്ലാ ആഴ്ചകളിലുമാണ് മത്സരങ്ങൾ നടത്തിയിരുന്നത്.

ADVERTISEMENT

ഓരോ പ്രായത്തിലെ കുട്ടികൾ ബൈബിളിലെ അഞ്ചു പുസ്തകങ്ങൾ വച്ച് ഏകദേശം എൺപതിൽപരം അധ്യായങ്ങളണ് ഈ ദിവസങ്ങളിൽ വായിച്ച് പഠിച്ചത്. മൂന്ന് പ്രായ ഗ്രൂപ്പുകളിലായിട്ട് 15 പുസ്തകങ്ങളിലായിട്ട് ഏകദേശം 250 തിൽ അധികം അധ്യായങ്ങളാണ് കുട്ടികൾ പഠിച്ചത്.

ബൈബിൾ ചലഞ്ച്

ADVERTISEMENT

സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ പങ്കെടുത്ത 2040 കുട്ടികളുടെ പേരിൽ കുറഞ്ഞത് 2040 ബൈബിളുകളെങ്കിലും മിഷൻ പ്രദേശങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് നിങ്ങളുടെ മുമ്പിൽ ബൈബിൾ ചലഞ്ചുമായി എത്തിയിരുന്നു. ഒരു ബൈബിൾ സ്പോൺസർ ചെയ്യുന്നതിന് 2.50 പൗണ്ടാണ് ചിലവാക്കുന്നത്. നിങ്ങളുടെ കുട്ടികളുടെ പേരിൽ ബൈബിൾ സ്പോൺസർ ചെയ്യുന്നതിന് താൽപര്യപെടുന്നുവെങ്കിൽ ജനുവരി എട്ടിന് 5 മണിക്ക് മുൻപായി പണം അയക്കണമെന്ന് താൽപര്യപ്പെടുന്നുവെന്ന് സംഘാടകർ അറിയിച്ചു. 

നിങ്ങൾ സ്പോൺസർ ചെയുന്ന തുക മുഴുവനും ആന്ധ്ര പ്രദേശിലെ സിറോ മലബാർ രൂപത ആയ അദിലാബാദ്‌ (Adilabad) രൂപതാ ബിഷപ്പ് അഭിവന്ദ്യ ആന്റണി പ്രിൻസ് (Bishop Mar Antony Prince Panengaden) പിതാവിന് ജനുവരി മാസം 9ന് കൈമാറുന്നു. ഇനിയും ആർകെങ്കിലും ബൈബിൾ ചലഞ്ചിൽ പങ്കെടു ക്കുവാനും ബൈബിൾ സ്പോൺസർ ചെയ്യുന്നതിനും ബൈബിൾ ചലഞ്ചിനെക്കുറിച്ച് കൂടുതൽ അറിയുവാനും ഉണ്ടങ്കിൽ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക : http://smegbbiblekalotsavam.com/?page_id=761