ലണ്ടൻ ∙ കോവിഡ് ഭീതി ശക്തമായ ബ്രിട്ടനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തി.

ലണ്ടൻ ∙ കോവിഡ് ഭീതി ശക്തമായ ബ്രിട്ടനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡ് ഭീതി ശക്തമായ ബ്രിട്ടനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തി. ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസും ബർമിങ്ങാം, എഡിൻബറോ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളുമാണ് താൽകാലികമായി പ്രവർത്തനം നിർത്തിവയ്ക്കുന്നത്. മൂന്നിടത്തും ഫെബ്രുവരി 20 വരെ എല്ലാ കോൺസുലാർ സേവനങ്ങളും നിർത്തിവയ്ക്കുമെന്നാണ്  ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, വീസ, ഒസിഐ, അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും നിലയ്ക്കും.

ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്രസേവനങ്ങൾ മാത്രമാകും ഈ കാലയളവിൽ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങളിൽ ആളുകൾക്ക് info.london@mea.gov.in എന്ന ഇ-മെയിൽ വിലായത്തിൽ ബന്ധപ്പെടാം. 

ADVERTISEMENT

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി പകുതിവരെ ബ്രിട്ടനിൽ സമ്പൂർണ ലോക്ക്ഡൗണാണ്. ഇത് അവസാനിക്കുന്നതോടെയേ ഇനി ഹൈക്കമ്മിഷന്റെ പ്രവർത്തനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കൂ. ഇന്ത്യൻ സമൂഹങ്ങൾക്കുള്ള പൊതുവായ അറിയിപ്പുകൾ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിലൂടെയും ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും അപ്ഡേറ്റ് ചെയ്യും.