വിയന്ന ∙ ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

വിയന്ന ∙ ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് സണ്ണി അരീച്ചിറക്കാലായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലകള്‍ ഏറ്റെടുത്തു. മുന്‍വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ടിജി കോയിത്തറയും, കണക്കുകള്‍ സണ്ണി കിഴക്കേടത്തുശ്ശേരിയിലും അവതരിപ്പിച്ചു.

കോവിഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സഘടിപ്പിക്കാന്‍ കഴിയുന്നതെന്നു പ്രസിഡന്റ് ജോബി മാറമംഗലത്തില്‍ അറിയിച്ചു. യോഗത്തില്‍ വിയന്ന ക്‌നാനായ കിഡ്‌സ് ക്ലബിന്റേയും വിമന്‍സ് ഫോറത്തിന്റേയും ക്‌നാനായ യുവജനങ്ങളെയും ഉള്‍പ്പെടുത്തി ‘ബിഷപ്പ് മാര്‍ തറയില്‍ ഗ്രൂപ്പ്’ നാമകരണം ചെയ്തു.

ADVERTISEMENT

ജോബി മാറമംഗലം (പ്രസിഡന്റ്), ജെസ്സി ജോമോന്‍ ചാരവേലില്‍ (വൈസ് പ്രസിഡന്റ്), ജൂഡി ചെറുപുഷ്പാലയം (ജനറല്‍ സെക്രട്ടറി), ജോജന്‍ തറമംഗലത്തില്‍ (ജോയിന്‍ സെക്രട്ടറി + പബ്ലിക്ക് റിലേഷന്‍), മെബിന്‍ പടിഞ്ഞാത്ത് (ട്രഷറര്‍), സ്റ്റീഫന്‍ പുത്തന്‍പുരയില്‍ കോറുമഠം (ഡി.കെ.സി.സി പ്രതിനിധി+ ലിറ്റര്‍ജി) എന്നിവരും ടൂര്‍ കോര്‍ഡിനേറ്റര്‍മാരായി മാത്യു പള്ളിമറ്റത്തില്‍, ജോമോന്‍ ചാരവേലില്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

രാജേഷ് കടവില്‍, ജോബി, റ്റീന പണിക്കപറമ്പില്‍ എന്നിവര്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായും, ഡെയ്‌സി മാധവപ്പള്ളില്‍ (വിമന്‍സ് ഫോറം), സാം മുതുകാട്ടില്‍ (കിഡ്‌സ് ക്ലബ്), യൂത്ത് കോര്‍ഡിനേറ്റേഴ്‌സായി സാന്റോ മാറമംഗലത്തില്‍, ഫെലീന പുത്തന്‍പുരയില്‍ എന്നിവരും നിയമിതരായി.

ADVERTISEMENT

ചാക്കോച്ചന്‍ വട്ടനിരപ്പല്‍, സ്റ്റീഫന്‍ കിഴക്കേപുറത്ത്, ആന്റണി മാധവപ്പള്ളില്‍ എന്നിവര്‍ ഉപദേശസമിതിയിലും, എക്‌സ് ഒഫീഷ്യൊയായി സണ്ണി അരീച്ചിറക്കാലായിലും തുടരും. ജോര്‍ജ്ജ് വടക്കുംചേരില്‍, സണ്ണി കിഴക്കേടത്തുശേരില്‍ എന്നിവര്‍ ഓഡിറ്റേഴ്‌സായും തുടരും. മുന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു പൊതുയോഗം സമാപിച്ചു.