ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം, ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം, ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.

വിശ്വാസസമൂഹം മുഴുവനും പ്രാർഥനാപൂർവ്വം വലിയ ആഴ്ചയുടെ തിരക്കുകളിൽ ആയിരുന്നതിനാലും കൂടുതൽ കുടുംബങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിനുമായി റജിസ്‌ട്രേഷൻ ഏപ്രിൽ 11വരെ നീട്ടിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒന്നിച്ച്  ഈ ചരിത്ര പഠന മത്സരത്തിന്റെ ഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠന മത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾ നടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് കടക്കുകയും ചെയ്യും. 

ADVERTISEMENT

ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. പേരുകൾ റജിസ്റ്റർ ചെയ്യാനുള്ള പുതുക്കിയ തിയതി ഏപ്രിൽ 11 ആണ്. ഏപ്രിൽ 24ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. 

ആദ്യ മത്സരം മേയ് ഒന്നാം തിയതി ശനിയാഴ്ച ഏഴു മണിക്ക് നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠന സഹായിയും മത്സരങ്ങളുടെ നിയമാവലിയും പേരുകൾ റജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെ ഇമെയിൽ ലഭിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും പേരുകൾ റജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക http://smegbbiblekalotsavam.com/?page_id=719