ബര്‍ലിന്‍ ∙ ജര്‍മനിയിലെ എഴുത്തുകാരനും കവിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിന്‍ പ്രസിന്റുമായ ജോളി എം. പടയാട്ടില്‍ രചിച്ച ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ എന്ന കാവ്യ സമാഹാരത്തിലെ 12 കവിതകളുടെ സംഗീത ദൃശ്യാവിഷ്ക്കരണമായ "സിംഫണി" ആല്‍ബം സിഡി രൂപത്തില്‍ പ്രകാശനം ചെയ്തു. വെര്‍ച്ച്വല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജര്‍മനിയിലെ എഴുത്തുകാരനും കവിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിന്‍ പ്രസിന്റുമായ ജോളി എം. പടയാട്ടില്‍ രചിച്ച ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ എന്ന കാവ്യ സമാഹാരത്തിലെ 12 കവിതകളുടെ സംഗീത ദൃശ്യാവിഷ്ക്കരണമായ "സിംഫണി" ആല്‍ബം സിഡി രൂപത്തില്‍ പ്രകാശനം ചെയ്തു. വെര്‍ച്ച്വല്‍  ഫ്ലാറ്റ്ഫോമിലൂടെയാണു പരിപാടികള്‍ നടന്നത്.

അങ്കമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വി.പോളച്ചന് നല്‍കി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ പ്രകാശനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ റെജി മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സാജു ചാക്കോ സന്ദേശം നല്‍കി.

ADVERTISEMENT

ജോബിന്‍ എസ്.കൊട്ടാരം (എംഡി ആൻഡ് സിഇഒ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി, മോട്ടിവേഷണല്‍ ട്രെയിനര്‍, ഗ്രന്‍ഥകാരന്‍, സൈക്കോളജിസ്ററ്), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍,പ്രവാസി ഓണ്‍ലൈന്‍), ഗ്രിഗറി മേടയില്‍ (ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംസി), ഡോ.ജിമ്മി ലോനപ്പന്‍ മൊയലന്‍, സെബിന്‍ പാലാട്ടി, ഡോ.നെല്‍സണ്‍ ഡേവിഡ് വിതയത്തില്‍, സോബിച്ചന്‍ ചേന്നങ്കര, സണ്ണി വെളിയത്ത്, ജോര്‍ജ് സ്ററീഫന്‍ ചിറയ്ക്കല്‍, ഫ്രാന്‍സിസ് പടയാട്ടില്‍, ജോണി കുര്യാക്കോസ്, ജേക്കബ് കോട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജോളി എം പടയാട്ടില്‍ നന്ദി പറഞ്ഞു.

നന്ദകുമാര്‍ കെ. കമ്മത്ത് ആണ് സംഗീത സംവിധാനവും സ്വരവും നല്‍കിയത്. വീണ അനൂപ്, ശ്രീറാം സുശീല്‍, അരുണ്‍ കുമാരന്‍,നന്ദകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലാപിച്ചത്. വീണ: പ്രഫ.ധര്‍മ്മ തീര്‍ത്ഥന്‍, പുല്ലാങ്കുഴല്‍: വിജയകുമാര്‍ ചോറ്റാനിക്കര, റെക്കോര്‍ഡിംഗും മിക്സിംഗും: അനുരാജ് എം, ശ്രീരാഗം സ്ററുഡിയോ, മൂവാറ്റുപുഴ, വിവരണം: മഞ്ജു പ്രസന്ന ഏകോപനം: വില്‍ഫ്രഡ് എച്ച്. എന്നിവരാണ് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ADVERTISEMENT

കഴിഞ്ഞ 40 കൊല്ലമായി ജര്‍മനിയിലെ കൊളോണില്‍ താമസിയ്ക്കുന്ന ജോളി എം പടയാട്ടില്‍ അങ്കമാലി സ്വദേശിയാണ്. ചിന്നുവാണ് ഭാര്യ. പ്രശോഭ്, ജേമി എന്നിവര്‍ മക്കളും, ഡോ.ആശ പ്രശോഭ്, സുനില്‍ ചേന്നങ്കര എന്നിവര്‍ മരുമക്കളും, മിയാമോള്‍, ലെയാമോള്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

ഗാനങ്ങള്‍ യുട്യൂബിലും ലഭ്യമാണ്: https://www.youtube.com/watch?v=zet1pyo9Nks