സൂറിക്ക് ∙  സ്വിറ്റ്സര്‍ലന്‍ഡിലെ  സൂറിക്കില്‍ അന്തരിച്ച സില്‍വിയ തോമസ് (68) അത്താണിക്കലിന്‍റെ സംസ്കാരം എറണാകുളം മുളന്തുരുത്തിയില്‍ നടക്കും.

സൂറിക്ക് ∙  സ്വിറ്റ്സര്‍ലന്‍ഡിലെ  സൂറിക്കില്‍ അന്തരിച്ച സില്‍വിയ തോമസ് (68) അത്താണിക്കലിന്‍റെ സംസ്കാരം എറണാകുളം മുളന്തുരുത്തിയില്‍ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്ക് ∙ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിക്കില്‍ അന്തരിച്ച സില്‍വിയ തോമസ് (68) അത്താണിക്കലിന്‍റെ സംസ്കാരം എറണാകുളം മുളന്തുരുത്തിയില്‍ നടക്കും. പരേതനായ എ.വി തോമസാണ് ഭര്‍ത്താവ്. മക്കള്‍: സുരജ് തോമസ്, സിമി തോമസ്. മരുമക്കള്‍: ആശാ സൂരജ്, അനില്‍ മാത്യു. കണ്ണൂര്‍ പരിയാരം ഇടച്ചേരിയില്‍ പരേതനായ വിന്‍സെന്‍റിന്‍റെയും കര്‍മ്മലയുടെയും മകളാണ്. അന്ന ആന്‍റണി സഹോദരിയാണ്.

മാര്‍ച്ച് മൂന്നിന് പെന്‍ഷന്‍ സംബന്ധമായ രേഖകള്‍ ശരിയാക്കുന്നതിന് സൂറിക്കിലെത്തിയ സില്‍വിയയെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാര്‍ച്ച് 31ന് ഹൃദയാഘാതം മൂലം മരണമടയുകയുമായിരുന്നു.

ADVERTISEMENT

25 വര്‍ഷക്കാലം വിയന്നയിലെ റോസന്‍ ഹ്യൂഗല്‍ ആശുപത്രിയിലും 10 വര്‍ഷക്കാലം ബേണിലെ ടിലിയ ആതുര ശുശ്രൂഷാ കേന്ദ്രത്തിലും നഴ്സായി സേവനമനുഷ്ഠിച്ചിരുന്നു. സില്‍വിയ മികച്ച ആരോഗ്യ ശുശ്രൂഷാ പ്രവര്‍ത്തകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.

വെള്ളിയാഴ്ച നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം മുളന്തുരുത്തി മൈത്രീ നഗറിലെ ഭവനത്തിലെത്തിക്കുകയും 9 മണിക്ക് സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ച് 11.30ന് മുളന്തുരുത്തി മാര്‍ത്തൊമ്മന്‍ കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്.

ADVERTISEMENT

വിവരങ്ങള്‍ക്ക്:സൂരജ് തോമസ്: 0091 – 9895170991, ജൂലി ജോര്‍ജ്: 0041 – 788311325

വാർത്ത ∙ ഷിജി ചീരംവേലില്‍