ബര്‍ലിന്‍ ∙ ലോകത്തെ 75 ശതമാനം വനിതാ മാധ്യമപ്രവര്‍ത്തകരും ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നതായി ഐക്യരാഷ്ട്രസഭ സംഘടനയായ യുനെസ്കോയുടെ പഠനം. ഇവയില്‍ 20 ശതമാനം നേരിട്ടുള്ള ആക്രമണമായി മാറുന്നതായും പഠനം വ്യക്തമാക്കുന്നു. 49 ശതമാനം പേര്‍ക്കുനേരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗം നടക്കുന്നതായും 25 ശതമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ലോകത്തെ 75 ശതമാനം വനിതാ മാധ്യമപ്രവര്‍ത്തകരും ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നതായി ഐക്യരാഷ്ട്രസഭ സംഘടനയായ യുനെസ്കോയുടെ പഠനം. ഇവയില്‍ 20 ശതമാനം നേരിട്ടുള്ള ആക്രമണമായി മാറുന്നതായും പഠനം വ്യക്തമാക്കുന്നു. 49 ശതമാനം പേര്‍ക്കുനേരെ അധിക്ഷേപകരമായ ഭാഷാ പ്രയോഗം നടക്കുന്നതായും 25 ശതമാനം പേര്‍ ശാരീരികമായ ആക്രമണഭീഷണിക നേരിടുന്നതായും 18 ശതമാനം പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാകുന്നതായും പറയുന്ന പഠനം വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. 

125 രാജ്യങ്ങളിലെ 901 വനിതാ മാധ്യമപ്രവര്‍ത്തകരാണ് സര്‍വേയില്‍ പങ്കെടുത്തത്. വെളുത്തവര്‍ഗക്കാരായ 64 ശതമാനം മാധ്യമപ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ദുരനുഭവമുണ്ടായതായി വ്യക്തമാക്കിയപ്പോള്‍ 81 ശതമാനം കറുത്തവര്‍ഗക്കാര്‍ക്കും 81 ശതമാനം ഗോത്രവര്‍ഗക്കാര്‍ക്കും 88 ശതമാനം ജൂതവനിതകള്‍ക്കും മോശം അനുഭവങ്ങളുണ്ടായി.

ADVERTISEMENT

ലിംഗഭേദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് കൂടുതല്‍ അധിക്ഷേപങ്ങള്‍ക്ക് കാരണമായത്. സ്വവര്‍ഗാനുരാഗികളായ മാധ്യമപ്രവര്‍ത്തകര്‍ മറ്റുള്ളവരെക്കാള്‍ മോശമായ പെരുമാറ്റങ്ങള്‍ക്ക് വിധേയയാകുന്നതായി പഠനം കണ്ടെത്തുന്നു. സംഘടിതമായ തെറ്റായ പ്രചാരണങ്ങള്‍ തങ്ങളെ ലക്ഷ്യമിട്ട് നടക്കുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. 

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരേ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും ഇത്തരം സംഭവങ്ങളില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശക്തമായ പിന്തുണ നല്‍കാന്‍ തയാറാകണമെന്നും പഠനം ആവശ്യപ്പെടുന്നു.