റോം ∙ ഇറ്റാലിയൻ ഗ്രാമത്തിൽനിന്ന് പൂച്ചകളെ കാണാതാകുന്നതിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ പാർമയിലെ ലെസിഞ്ഞാനോ ഡി ബാഞ്ഞിക്കടുത്തുള്ള സാന്താ മരിയ ഡെൽ പിയാനോ പ്രദേശത്തെ ഒരു ഗ്രാമത്തിൽ നിന്ന് നൂറു കണക്കിന് പൂച്ചകളെയാണ് ഈ വേനൽക്കാലത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ ഇറ്റാലിയൻ ഗ്രാമത്തിൽനിന്ന് പൂച്ചകളെ കാണാതാകുന്നതിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വടക്കൻ ഇറ്റാലിയൻ പ്രവിശ്യയായ പാർമയിലെ ലെസിഞ്ഞാനോ ഡി ബാഞ്ഞിക്കടുത്തുള്ള സാന്താ മരിയ ഡെൽ പിയാനോ പ്രദേശത്തെ ഒരു ഗ്രാമത്തിൽ നിന്ന് നൂറുകണക്കിന് പൂച്ചകളെയാണ് ഈ വേനൽക്കാലത്തു മാത്രം കാണാതായത്.

മേയ് അവസാനം മുതൽ പൂച്ചകളെ കാണാതായതായി പരാതികളുണ്ടെന്നും ഇവയെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രദേശത്തെ മൃഗഡോക്ടർ ലുവാന ജിയൂസ്തി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ഏതാനും ആഴ്ചകളിലെ കണക്കെടുത്താൽ, പ്രദേശത്തെ വീടുകളിലും പൊതു സ്ഥലങ്ങളിലും നിന്ന് അൻപതിലധികം പൂച്ചകളെ കാണാതായതായി നാട്ടുകാർ പറയുന്നു. വീട്ടിൽ  ഓമനിച്ചു വളർത്തുന്ന പൂച്ചകളാണു കാണാതായവയിൽ അധികവും.

വിൽപ്പന നടത്തുന്നതിനല്ല പൂച്ചക്കളെ മോഷ്ടിച്ചതെന്നാണ് അധികൃതരുടെ നിഗമനം. കാരണം, കാണാതായ പൂച്ചകളൊന്നും തന്നെ വിലപിടിപ്പുള്ളതോ  ഉയർന്ന സ്പീഷിസിൽപ്പെട്ടവയോ അല്ല. പൂച്ചകളെ മരിച്ച നിലയിലോ പരുക്കേറ്റ നിലയിലോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ  റോഡപകടങ്ങളിൽപ്പെട്ട് മരിച്ചതായും കരുതാനാവില്ല. 

ADVERTISEMENT

ഏതാനും വർഷങ്ങൾക്ക് മുമ്പ്,  വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കാൻ പൂച്ചകളെ മോഷ്ടിക്കുന്ന ഒരാളെ സമീപ പ്രദേശത്തുനിന്നു പിടികൂടിയിരുന്നു. എന്നാൽ നിലവിലെ സംഭവത്തിൽ ഇയാൾക്കു പങ്കില്ല എന്നാണു പൊലീസ് പറയുന്നത്. ഇറ്റാലിയൻ പൊലീസ് വിഭാഗമായ കരബിനിയേരി, ഫോറസ്ട്രി പൊലീസ്, ലോക്കൽ പോലീസ് എന്നിവരുടെ സംഘം പൂച്ചകളെ കാണതാകുന്നതിലെ നിഗൂഢത സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: cats vanish from Italian village