ലണ്ടൻ ∙ വാക്സീൻകൊണ്ട് കോവിഡിനെ വരുതിയിലാക്കി സാധാരണ ജീവിതം തിരിച്ചുപിടിച്ച ബ്രിട്ടൻ ശൈത്യകാലത്തിനു മുന്നോടിയായി എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സീൻ നൽകാൻ പദ്ധതിയിടുന്നു. ശൈത്യകാലത്ത് കോവിഡിന്റെ മറ്റൊരു തരംഗത്തിനുള്ള സാധ്യത മുന്നിൽകണ്ടാണ് സർക്കാർ ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വാക്സീൻകൊണ്ട് കോവിഡിനെ വരുതിയിലാക്കി സാധാരണ ജീവിതം തിരിച്ചുപിടിച്ച ബ്രിട്ടൻ ശൈത്യകാലത്തിനു മുന്നോടിയായി എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സീൻ നൽകാൻ പദ്ധതിയിടുന്നു. ശൈത്യകാലത്ത് കോവിഡിന്റെ മറ്റൊരു തരംഗത്തിനുള്ള സാധ്യത മുന്നിൽകണ്ടാണ് സർക്കാർ ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദാണ് പാർലമെന്റിൽ നടത്തിയത്.  

അമ്പതു വയസിനു മുകളിലുള്ളവർക്കും അമ്പതു വയസിനു താഴെ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻനിര ആരോഗ്യപ്രവർത്തകർക്കും അടക്കം മൂന്നു കോടിയോളം ആളുകൾക്കാണ് അടുത്തയാഴ്ച മുതൽ ബൂസ്റ്റർ ഡോസ് ആദ്യം നൽകുന്നത്. വാക്സീന്റെ ലഭ്യതയനുസരിച്ച് പിന്നീട് മറ്റുള്ളവർക്കും നൽകും. രണ്ടുഡോസ് വാക്സിനെടുത്ത് ആറുമാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസിനായുള്ള ക്ഷണം അടുത്തയാഴ്ച മുതൽ ലഭിച്ചുതുടങ്ങും. ഏത് വാക്സീൻ എടുത്തവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് ഫൈസർ വാക്സീനാകും. 

ADVERTISEMENT

ഇതിനിടെ പന്ത്രണ്ടിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികൾക്കും ഓരോ ഡോസ് ഫൈസർ വാക്സീൻ നൽകാനുള്ള തീരുമാനമുണ്ട്. സ്കൂൾ പഠനം പതിവുപോലെതന്നെ മുന്നോട്ടുകൊണ്ടുപാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. 

സാജിദ് ജാവേദ്

ശൈത്യകാലത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ചിന പദ്ധതിയാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെ വാക്സീൻ എടുക്കാൻ തയാറാകത്തവരെ അതിനു പ്രേരിപ്പിക്കുക, ബുസ്റ്റർ ഡോസ് വാക്സിനേഷൻ, കുട്ടികൾക്കുള്ള വാക്സിനേഷൻ എന്നിവയാണ് ഇതിൽ ഒന്നാമത്തേത്. 

ADVERTISEMENT

സൗജന്യ പിസിആർ ടെസ്റ്റുകൾ, ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ, ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം, സെൽഫ് ഐസൊലേഷന് സാമ്പത്തിക സഹായം എന്നിവ തുടരാനുള്ള തീരുമാനമാണ് രണ്ടാമത്തേത്. എൻഎച്ച്എസിലും സോഷ്യൽ കെയർ സെക്ടറിലും ജോലിചെയ്യുന്നവർക്കുള്ള വാക്സിനേഷൻ, എൻഎച്ച്എസിനുള്ള 5.4 ബില്യൺ പൗണ്ടിന്റെ കോവിഡ് റെസ്പോൺസ് ഫണ്ട് എന്നിവയാണ് മൂന്നാമത്തെ നടപടി. യോഗങ്ങളും മറ്റുകൂടിച്ചേരലുകളും തുറന്ന സ്ഥലങ്ങളിൽ ആക്കുന്നതും ആളുകൾ കൂടുന്നിടത്തും പൊതുഗതാഗത രംഗത്തും മാസ്ക് ധരിക്കുന്നത് പ്രോൽസാഹിപ്പിക്കുന്നതാണ് മറ്റൊന്ന്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപമാറ്റം സംഭവിക്കുന്ന വൈറസ് വകഭേദങ്ങൾ യുകെയിലേക്ക് കടക്കാതിരിക്കാൻ അതിർത്തി പരിശോധനയും രാജ്യാന്തര യാത്രകളും കർശന ഉപാധികളോടെ നടപ്പാക്കുന്നതാണ് അഞ്ചാമത്തെ നടപടി. ഇവയെല്ലാം കൃത്യമായി പാലിച്ച് ശൈത്യകാലത്ത് കോവിഡിന്റെ മറ്റൊരു വരവിനെ ഫലപ്രദമായി ചെറുക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യസെക്രട്ടറി സാജിദ് ജാവേദ് പാർലമെന്റിൽ അറിയിച്ചു.

ADVERTISEMENT

English Summary: Covid booster vaccine rollout to begin next week