നോട്ടിംങ്ഹാം ∙ യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ യുവ നേതൃത്വം. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയർമാനായ ഡിക്സ് ജോർജിന്റെ നേതൃത്വത്തിൽ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച ചുമതലയേറ്റു. എൻഎംസിഎയുടെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സ്‌തുത്യർഹമായ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിംങ്ഹാം ∙ യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ യുവ നേതൃത്വം. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയർമാനായ ഡിക്സ് ജോർജിന്റെ നേതൃത്വത്തിൽ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച  ചുമതലയേറ്റു. എൻഎംസിഎയുടെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സ്‌തുത്യർഹമായ പ്രവർത്തനം നടത്തിയിട്ടുള്ള ഡിക്സ്, മുൻ യുക്മ ഈസ്റ്റ് മിഡ്ലാൻഡ്സ് പ്രസിഡന്റും ആണ്. നിലവിലെ സാഹചര്യത്തിൽ മലയാളി കൂട്ടായ്മയുടെ പ്രസക്തി വലുതാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി എൻഎംസിഎ  മെമ്പർമാർക്കൊപ്പമുണ്ടാകുമെന്നും പുതിയ കമ്മിറ്റി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. 

മഹാമാരി കാലഘട്ടത്തിനു ശേഷം വരുന്ന പുതിയ നേതൃത്വം എന്ന നിലക്ക് ഈ ഒരു വർഷം നോട്ടിങ്ഹാം മലയാളികളുടെ മനസ്സിനുണർവ്വു ലഭിക്കുന്ന പുതിയ ആശയങ്ങളും പ്രവർത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ടു ദശബ്‍ദക്കാലമായി നോട്ടിങ്ഹാമിലേക്കു കുടിയേറിപ്പാർത്ത നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടു പോകുന്ന സംഘടനയാണ് എൻഎംസിഎ.

ADVERTISEMENT

സെപ്തംബർ നാലിനു ചേർന്ന ജനറൽ ബോഡിയിൽ പ്രസിഡന്റായി ഡിക്‌സ് ജോർജിനെയും ജനറൽ സെക്രട്ടറി ആയി അഡ്വ. ജോബി പുതുക്കുളങ്ങരയെയും തിരഞ്ഞെടുത്തു. പിന്നീട് ചേർന്ന കമ്മിറ്റി യോഗത്തിൽ ട്രഷററായി മിഥു ജെയിംസിനെയും വൈസ് പ്രസിഡന്റായി ദീപ ദാസിനെയും ജോയിന്റ് സെക്രട്ടറി ആയി ജയകൃഷ്ണൻ നായരെയും ജോയിന്റ് ട്രഷറർ ആയി കുരുവിള തോമസിനെയും തിരഞ്ഞെടുത്തു. താഴെ പറയുന്നവരെ മറ്റു ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.

ബെന്നി ജോസഫ് - പിആർഒ, ബിജോയ് വർഗീസ് -സ്പോർട്സ് ആൻഡ് കൾച്ചറൽ കൺവീനർ, അശ്വിൻ ജോസ് - യൂത്ത് കൺവീനർ, അനിത മധു - ഡാൻസ് കോർഡിനേറ്റർ, ജോമോൻ ജോസ് - പ്രോഗ്രാം കോർഡിനേറ്റർ, അഭിലാഷ് തോമസ് - പ്രോഗ്രാം കോർഡിനേറ്റർ, ജോസഫ് മുളങ്കുഴി - പ്രോഗ്രാം കോർഡിനേറ്റർ, ബേബി കുര്യാക്കോസ് - പ്രോഗ്രാം കോർഡിനേറ്റർ, ടോംസ് ഡാനിയേൽ - ചാരിറ്റി കോർഡിനേറ്റർ, അരുൺ ജോസ് - മാൻസ്ഫീൽഡ് ഏരിയ കോർഡിനേറ്റർ, ജിഷ്‌മോൻ മാത്യു - ആർട്സ് കോർഡിനേറ്റർ, അജേഷ് ജോൺ - ബാഡ്മിന്റൺ കോർഡിനേറ്റർ, ബിബിൻ ജോസഫ്‌ - ബാഡ്മിന്റൺ കോർഡിനേറ്റർ, സാവിയോ ജോസ് - എക്സ്-ഒഫീഷ്യയോ, റോയ് ജോർജ് - എക്സ്-ഒഫീഷ്യയോ.