ലീഡ്സ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെന്റ് മേരീസ് ആൻഡ് സെന്റ്

ലീഡ്സ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെന്റ് മേരീസ് ആൻഡ് സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെന്റ് മേരീസ് ആൻഡ് സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമായി മാറി ലീഡ്സ് സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം.  ലീഡ്‌സിലെയും, സമീപപ്രദേശങ്ങളിലെയും സിറോ മലബാർ വിശ്വാസികൾ കാലങ്ങളായി പ്രാർഥനാപൂർവം കാത്തിരുന്ന ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനവും, ഉദ്ഘാടനവും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്കിന്റെ സാനിധ്യത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു 

'സിറോ മലബാർ സഭ  ഈ ദേവാലയത്തിലേക്ക് വിശ്വാസത്തിന്റെ ജീവൻ തിരികെ കൊണ്ടുവന്നുവെന്നും, ലീഡ്‌സിലും സമീപ പ്രദേശങ്ങൾക്കും, പ്രാദേശിക സമൂഹത്തിനും നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം, വീണ്ടും ജ്വലിപ്പിക്കുവാൻ  ഇടവക പ്രഖ്യാപനവും അനുദിനമുള്ള തിരുക്കർമ്മങ്ങളും ഇടയാക്കുമെന്നും ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ് സ്റ്റോക്ക് ഇടവക പ്രഖ്യാപനത്തിനുശേഷം നടത്തിയ ആശംസ പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

ADVERTISEMENT

എത്ര അസാദ്ധ്യമായ ഒരു കാര്യമാണെങ്കിലും അസാധ്യമായ സാഹചര്യമാണെങ്കിലും ദൈവം പറഞ്ഞാൽ അത് സാധ്യമാകും, രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ഇടവക വർഷത്തിന്റെ ആരംഭത്തിൽ ആദ്യദിനം തന്നെ ലീഡ്‌സിലെ ദേവാലയം  ഇടവകയായി ഉയർത്തുവാൻ കഴിഞ്ഞത് വലിയ ദൈവ കരുണയുടെയും, അഭിഷേകത്തിന്റെയും, കൃപയുടെയും ഫലമാണ്, മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ‌

ലീഡ്‌സിലെ ഈ ദേവാലയവും ഇടവകയും സാധ്യമാകുന്നതിനുവേണ്ടി ആദ്യ നേതൃത്വം നൽകിയ റവ. ഫാ. ജോസഫ് പൊന്നേത്തിനെയും , ഇടവകയിലേക്കുള്ള യാത്രയിൽ കഠിനാധ്വാനം ചെയ്ത  റവ.ഫാ. മാത്യു മുളയോലിൽ അച്ചനെയും, കമ്മറ്റി അംഗങ്ങളെയും അഭിവന്ദ്യ പിതാവ് അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. രൂപതാ വികാരി ജനറൽ റവ. ഫാ. ജിനോ അരീക്കാട്ട് എം.സി.ബി എസ് ഇടവക സ്ഥാപനം സംബന്ധിച്ച ഡിക്രി വായിച്ചു.

ADVERTISEMENT

പ്രെസ്റ്റൻ റീജിയൻ ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റെവ. ഫാ. ജോ മൂലശ്ശേരിൽ വി.സി, ഫാ. ജോസഫ് കിഴക്കര കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ, സന്യസ്തർ അല്മായ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.  വികാരി റവ. ഫാ. മാത്യു മുളയോലിൽ സ്വാഗതവും , കൈക്കാരൻ ജോജി തോമസ് നന്ദിയും അർപ്പിച്ചു. ഇടവകയുടെ സ്ഥാപനത്തിനായി തുടക്കം മുതൽ നേതൃത്വം നലകിയവരെ മൊമെന്റോ നൽകി ആദരിച്ചു. ഇടവകയിലെ കൈക്കാരൻമാർ , വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡേഴ്‌സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.