ലണ്ടൻ ∙ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎമ്മിന്റെ ഓവർസീസ് വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ഹീത്രൂ ബ്രാഞ്ചിന്റെ സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. പാർട്ടി അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സിപിഎം  ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎമ്മിന്റെ ഓവർസീസ് വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ഹീത്രൂ ബ്രാഞ്ചിന്റെ സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. പാർട്ടി അംഗങ്ങൾ പങ്കെടുത്ത സമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ ഉദ്ഘാടനം ചെയ്തു. പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ, രാജേഷ് കൃഷ്ണ, ജനേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനോജ് ജോൺ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. 

സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് ഹീത്രൂ ബ്രാഞ്ചാണ്. ദേശീയ സമ്മേളനം വൻവിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപരേഖ തയാറാക്കി. അടുത്ത സമ്മേളനം വരെ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ നയിക്കുവാനായി  ബിനോജ് ജോണിനെ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു.

ADVERTISEMENT

ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം  ഫെബ്രുവരി 5, 6 തിയതികളിൽ  ഹീത്രൂവിൽ വച്ചാണ് നടക്കുക. പാർട്ടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22 നു പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി  ഹർസേവ് ബെയ്‌ൻസ്‌  കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും  ചേർന്ന് ഏറ്റുവാങ്ങി  മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രൂവിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.