ബർമിങ്ങാം∙ നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ നടക്കും മാർച്ച് മാസത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓൺലൈനിൽ നടക്കുന്ന കൺവെൻഷൻ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം∙ നവസുവിശേഷവത്‌ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയിൽ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ നടക്കും മാർച്ച് മാസത്തിൽ മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓൺലൈനിൽ നടക്കുന്ന കൺവൻഷൻ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും.

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും  കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ  രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക .പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ  സെഹിയോൻ യുകെയുടെ ആത്മീയ പിതാവ്  റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന കൺവൻഷനിൽ ഇത്തവണ റവ.ഫാ. ഗ്ലാഡ്‌സൺ ഡബ്രെ OSA ലണ്ടൻ , റവ. ഫാ . രാജൻ ഫൗസ്തോ ( ഇറ്റലി )എന്നിവർ വചന ശുശ്രൂഷ നയിക്കും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ  കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണു പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും നടക്കുക.

ADVERTISEMENT

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോ തവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവൻഷൻ  യുകെ സമയം രാവിലെ  9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2 വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D  യിൽ ZOOM  ൽ  സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗപീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന   രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് 

ജോൺസൺ ‭+44 7506 810177‬

ADVERTISEMENT

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬